Your SEO optimized title

ഷൊര്‍ണ്ണൂരിലെ ഹോട്ടലില്‍ വനിതാ ഡോക്ടറെ കടന്നു പിടിച്ചു. സ്തീകളുള്‍പടേയുള്ളവര്‍ കാഴ്ചക്കാരായി.

വനിതാ ഡോക്ടര്‍ ബഹളമുണ്ടാക്കിയെങ്കിലും ഹോട്ടല്‍ ഉടമകളോ, ജീവനക്കാരോ, ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളുള്‍പടേയുള്ള വരോ പ്രതികരിക്കാന്‍ തയ്യാറായില്ല

ഷൊര്‍ണ്ണൂര്‍: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വനിതാ ഡോക്ടറെ കടന്നു പിടിച്ച യുവാവ് പിന്നീട് രക്ഷപെട്ടു.
ഇന്ന് ഉച്ചയോടെ ഷൊര്‍ണ്ണൂരില്‍ ഡോക്ടര് ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിലാണ് സംഭവമുണ്ടായത്. ഭക്ഷണം കഴിച്ച് കൈ കഴുകാനായി പോയപ്പോഴാണ് 30 വയസ്സു പ്രായം തോന്നിക്കുന്ന യുവാവ് ഇവരെ പുറകില്‍ നിന്നും കടന്നു പിടിച്ചത്.
ഇയാളുടെ പുറകെ തീന്‍ മേശയിലേക്ക് പോയി വനിതാ ഡോക്ടര്‍ പ്രതികരിച്ചെങ്കിലും
ഹോട്ടല്‍ ഉടമകളോ, ജീവനക്കാരോ, ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളുള്‍പടേയുള്ള വരോ പ്രതികരിക്കാന്‍ തയ്യാറായില്ല.
പിന്നീട് ഇയാളും കൂടിയുണ്ടായിരുന്ന മധ്യ വയസക്കനും ഹോട്ടലില്‍ നിന്നും ഇറങ്ങി പോയി.
സംഭവത്തില്‍ ഡോക്ടറെ സഹായിക്കാന്‍ തയ്യാറാകതിരുന്ന ഹോട്ടലുകാര്‍ പരാതി നല്‍കിയാല് ഹോട്ടലിന് ചീത്തപേരുണ്ടാകുമെന്നും, പരാതി നല്‍കരുതെന്നും അപേക്ഷിച്ചതായും, ഡോക്ടര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. സംഭവം സംമ്പന്ധിച്ച് പൊലീസില്‍ പരാതി നല്‍കി.
ഹോട്ടലിലെ സി സി ടിവി ക്യാമറയില്‍ പ്രതിയുടെ ദൃശ്യം കണ്ടെത്താന് പൊലീസ് ശ്രമം നടത്തുന്നുണ്ട്.

Leave a Reply

%d bloggers like this: