Your SEO optimized title

പ്രാര്‍ഥനകളും കാത്തിരിപ്പും വിഫലമായി.തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴുവയസുകാരന്‍ മരിച്ചു.

പത്തു ദിവസമായി കുട്ടി വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഈ അവസ്ഥയില്‍ നിന്ന് മാറ്റമുണ്ടായിരുന്നു

തൊടുപുഴ: അമ്മയുടെ കാമുകന്‍ ക്രൂരമായി മര്‍ദിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരന്‍ നാടിന്റെ പ്രാര്‍ഥനകള്‍ വിഫലമാക്കി മരണത്തിനു കീഴടങ്ങി. രാവിലെ 11.35ന് മരണം സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടിയുടെ തലക്കാണ് ഗുരുതരമായി പരുക്കേറ്റിരുന്നത്. കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ ഗുരുതരമായതായിട്ടുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞദിവസം ബന്ധുക്കളെ അറിയിച്ചിരുന്നു.
സംഭവത്തില്‍ ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്

Leave a Reply

%d bloggers like this: