Your SEO optimized title

അപകടം. അമ്മയോടൊപ്പം സക്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന 11 കാരന്‍ മരിച്ചു.

കാര്‍ സക്കൂട്ടറിലിടിച്ചാണ് അപകമുണ്ടായത്

വാടാനപ്പിള്ളി: ചിലങ്ക ജംഗ്ഷനില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു.
വാടാനപ്പിള്ളി പെരിഞ്ഞം വീട്ടില്‍ സുധീഷ്-അനിത ദമ്പതികളുടെ മകന്‍ ആദീഷ് (11) ആണ് മരിച്ചത്.
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മാതാവ് അനിതയെ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനിതയ്ക്ക് വാടാനപ്പളളി പഞ്ചായത്തിലെ പന്ത്രണ്ടാംവാര്‍ഡില്‍ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്ന ചുമതലയുണ്ടായിരുന്നു. തൃത്തല്ലൂരിലെ വാടാനപ്പള്ളി സഹകരണബാങ്കില്‍ നിന്നുള്ള ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്ത് മടങ്ങുന്നതിനിടയിലാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്.
വിതരണം ചെയ്ത ക്ഷേമപെന്‍ഷനില്‍ ബാക്കിയുള്ള എട്ടരലക്ഷം രൂപയോളം സ്‌കൂട്ടറില്‍ ഉണ്ടായിരുന്നു.
പരിക്കേറ്റ അനിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

%d bloggers like this: