Your SEO optimized title

കോണ്‍ഗ്രസ്സ് പ്രപവര്‍ത്തകര്‍ ബിരിയാണിക്ക് വേണ്ടി എറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്ക്.

തിരഞ്ഞെടുപ്പ് റാലിക്കിടെ ഉച്ചഭക്ഷണമായി വിളമ്പിയ ബിരിയാണിക്ക് വേണ്ടിയാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

മുസാഫര്‍നഗര്‍: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയ്ക്ക് ശേഷം വിളമ്പുന്ന ബിരിയാണിയ്ക്ക് വേണ്ടിപ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്ക.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നസിമുദ്ദീന്‍ സിദ്ദിഖിയുടെ തെരഞ്ഞെടുപ്പ് യോഗത്തിനിടെയായിരുന്നു സംഭവം.
അനുവാദമില്ലാതെ, അധികൃതരെ അറിയിക്കാതെ യോഗം നടത്തിയതിന് പോലീസ് 9 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എം.എ.എ മൗലാനാ ജമീലിന്റെ കക്രോളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ തധേദാ ഗ്രാമത്തിലെ വസതിയിലായിരുന്നു പരിപാടി
റാലിയ്ക്ക് ശേഷം ഉച്ചഭക്ഷണമായി ബിരിയാണിയാണ് വിളംബിയത്.
എന്നാല്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ആദ്യം ബിരിയാണി ലഭിക്കാന്‍ വേണ്ടി ബഹളം ഉണ്ടാക്കിയതാണ് സംഘര്‍ഷത്തിന് കാരണമായത്.
പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു രംഗം ശാന്തമാക്കിയത്.

സംഭവത്തില്‍ മൗലാന ജമീലും മകന്‍ നസീം അഹമ്മദും ഉള്‍പ്പടെ 34 പേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നണ്ട്.
ജമീല്‍ ബി.എസ്.പിയില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Leave a Reply

%d bloggers like this: