Your SEO optimized title

പോലീസ് കോണ്‍സ്റ്റബിള്‍: ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഏപ്രില്‍ 10 മുതല്‍

പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പ് ഏപ്രില്‍ ഒമ്പത് മുതല്‍ ആരംഭിക്കും


തൃശൂര്‍ ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (എ.പി.ബി.) കെഎപി രണ്ട് ബറ്റാലിയന്‍
(കാറ്റഗറി നമ്പര്‍: 657/17) തസ്തികയുടെ 2019 ഏപ്രില്‍ രണ്ടിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ കായിക ക്ഷമതാ പരീക്ഷ-
ഏപ്രില്‍ 10 മുതല്‍ മെയ് ആറ് വരെ തൃശ്ശൂര്‍ ജില്ലയില്‍ രാമവര്‍മ്മപുരത്തുള്ള എ. ആര്‍. പരേഡ് ഗ്രൗണ്ട്,
കെഎപി I ബറ്റാലിയന്‍ ഗ്രൗണ്ട്, ബിഗ് പരേഡ് ഗ്രൗണ്ട് പോലീസ് അക്കാദമി എന്നീ ഗ്രൗണ്ടുകളിലും,


പാലക്കാട് ജില്ലയില്‍ കെഎപി-II ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട്, മുട്ടിക്കുളങ്ങര, ജില്ലാ ആംഡ് റിസര്‍വ് പോലീസ് ഗ്രൗണ്ട്,
കല്ലേക്കാട് എന്നീ ഗ്രൗണ്ടുകളിലുമായി നടക്കും.
കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പ് ഏപ്രില്‍ ഒമ്പത് മുതല്‍ ആരംഭിക്കും. ഉദ്യോഗാര്‍ത്ഥിയുടെ കായികക്ഷമതാ പരീക്ഷ സംബന്ധിച്ച അറിയിപ്പ് ശാരീരിക അളവെടുപ്പ് സമയത്ത് നല്‍കും.
ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാക്കണം.
നിശ്ചിത തീയതിയിലും, സമയത്തും ഹാജരാകാത്തവര്‍ക്ക് തുടര്‍ന്ന് അവസരം നല്‍കുന്നതല്ല.
കായികക്ഷമതാ പരീക്ഷക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ വസ്ത്രങ്ങളില്‍ ഏതെങ്കിലും ക്ലബ്, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ, ലോഗോയോ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ശാരീരിക അളവെടുപ്പ് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ സന്ദേശം എന്നിവ മുഖേന നല്‍കിയിട്ടുണ്ട്.
അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി. എസ്. സി. ആഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0487 2327505.

Leave a Reply

%d bloggers like this: