Your SEO optimized title

ബെന്‍സ് കാറിന്റെ ഡിക്കിയില്‍ കുടുങ്ങിയ ജീവനക്കാരനെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി.

തൃശൂര്‍: ചെമ്പുക്കാവിലെ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബെന്‍സ് കാറിന്റെ ഡിക്കിയില്‍ ജോലിക്കിടെ കുടുങ്ങിയ ജീവനക്കാരനെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.
പത്തനംതിട്ട സ്വദേശി വിവേകാണ് കാറിന്റെ ഡിക്കിയില്‍ കുടുങ്ങിയത്.


പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.
കാറിന്റെ അറ്റകുറ്റപണിക്കിടെ അബദ്ധത്തില്‍ വിവേക് ഡിക്കിയില്‍ കുടുങ്ങുകയായിരുന്നു.
ഇതിനിടെ കാറിന്റെ ബാറ്ററി ഓഫാവുകയും ചെയ്തു.
വര്‍ക്ക് ഷോപ്പിലെ ജീവനക്കാര്‍ ഫയര്‍ഫോഴ്സില്‍ വിവരംഅറിയിക്കുകയായിരുന്നു.
ലീഡിങ്ങ് ഫയര്‍മാന്‍ പോള്‍സന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം ഹൈഡ്രോളിക് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഡിക്കി പൊളിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

Leave a Reply

%d bloggers like this: