എടപ്പാളില്‍ 10 വയസ്സകാരിയെ ആക്രമിച്ച സി പിഎം നേതാവ്‌ പിടിയില്‍

സി പി എം എടപ്പാള്‍ ഏരിയാകമ്മറ്റിം അംഗം. പട്ടികജാതി ക്ഷേമ സമതി മലപ്പുറം ജില്ലാ ട്രഷറര്‍. മൂന്ന് തവണ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന രാഘവന്‍ സിപി എമ്മിന്റെ പ്രമുഖ നേതാവാണ്.

ചങ്ങരംകുളം: എടപ്പാളില്‍ ആക്രിസാധനങ്ങള്‍ പെറുക്കിവില്‍ക്കുന്ന പെണ്‍കുട്ടിയെ ആ്ക്രമിച്ച കേസില്‍ എടപ്പാള്‍ സ്വദേശി അറസ്റ്റില്‍.
എടപ്പാളിലെ കെട്ടിട ഉടമയും, സി പി എം നേതാവുമായ രാഘവന്‍ ആണ് പിടിയിലായത്.
നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടിയെ എടപ്പാള്‍ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സക്കായി പൊന്നാനിയിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ 10 ഓടെ എടപ്പാളില്‍ ആക്രി സാധനങ്ങള്‍ ചാക്കില്‍ ശേഖരിക്കുന്നതിനിടെയാണ് കുട്ടി ആക്രമിക്കപെട്ടത്.
ഇതു കണ്ടെത്തിയ രാഘവന്‍ കുട്ടിയെ മര്‍ദിക്കുകയും ആക്രി സാധനങ്ങള്‍ നിറച്ച ചാക്കുവാങ്ങി തലയ്ക്കടിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്.
സി പി എം എടപ്പാള്‍ ഏരിയാകമ്മറ്റിം അംഗം. പട്ടികജാതി ക്ഷേമ സമതി മലപ്പുറം ജില്ലാ ട്രഷറര്‍. മൂന്ന് തവണ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന രാഘവന്‍ സിപി എമ്മിന്റെ പ്രമുഖ നേതാവാണ്.
നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ ആദ്യം എടപ്പാളിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.
പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി

Leave a Reply

%d bloggers like this: