Your SEO optimized title

എടപ്പാളില്‍ 10 വയസ്സുകാരിക്ക് ക്രൂര മര്‍ദ്ദനം

എടപ്പാള്‍: എടപ്പാളില്‍ നാടോടി ബാലികക്ക് ക്രൂര്‍മര്‍ദ്ദനം.
പത്ത് വയസുകാരിയാ ബാലികക്ക് നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്.
ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ കുട്ടിയെ അജ്ഞാതനായ വ്യക്തി മര്‍ദ്ദനത്തിനിരയാക്കിയത്.
തലയ്ക്ക് പരിക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിട്ടുണ്ട്. രാവിലെ പത്ത് മണിയോടെയാണ സംഭവം.

ആക്രി സാധനങ്ങള്‍ പെറുക്കുന്നതില്‍ നിന്ന് ഒരാള്‍ വിലക്കിയെന്നും അയാള്‍ കല്ലുപോലെയുള്ള വസ്തു ഉപയോഗിച്ച് തലക്കടിച്ചു എന്നുമാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി.
ഇയാള്‍ ആരാണെന്ന് തിരിച്ചറിയാന്‍ ആയിട്ടില്ല.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

%d bloggers like this: