Your SEO optimized title

അയ്യന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥന. ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി.

നോട്ടീസിന് മറുപടി നല്‍കും.ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേടാണെന്നും സുരേഷ് ഗോപി.

തൃശൂര്‍: പെരുമാറ്റചട്ട ലംഘനത്തിന്റെ പേരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച സംഭവം.
തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് പാര്‍ട്ടി ആലോചിച്ച് മറുപടി നല്‍കുമെന്ന് ബി ജെ പി.
താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇഷ്ട ദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേടാണെന്നും ഇതിന് ജനം മറുപടി പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചെന്നു ചൂണ്ടിക്കാട്ടി സുരേഷ് ഗോപിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.
അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കും.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ടു ചോദിക്കുന്നതെന്നുമായിരുന്നു തൃശൂരിലെ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപിയുടെ പ്രസംഗം.

ശബരിമലയെ താന്‍ പ്രചാരണ ആയുധമാക്കുകയല്ല. പക്ഷെ കേരളത്തിലെ ജനങ്ങള്‍ ഇതാണ് ചര്‍ച്ച ചെയ്യുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ ടി.വി അനുപമ വിലയിരുത്തി.
ജാതിയുടേയും സാമുദായിക വികാരങ്ങളുടേയും പേരില്‍ വോട്ടു ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കലക്റ്ററുടെ നോട്ടീസില്‍ പറയുന്നു.

Leave a Reply

%d bloggers like this: