Your SEO optimized title

അബുദാബി മലയാളി സമാജത്തിന്റെ സാഹിത്യ അവാര്‍ഡ് റഫീഖ് അഹമ്മദ് ഏറ്റുവാങ്ങി .

അബുദാബി : അബുദാബി മലയാളി സമാജത്തിന്റെ സാഹിത്യ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഏറ്റുവാങ്ങി .

വ്യത്യസ്തത പുലര്‍ത്തുന്ന മലയാളികളെ മുഴുവന്‍ ഒരുമിച്ചു നിര്‍ത്തുന്ന ഒരേയൊരു ഘടകം മലയാള ഭാഷയാണെന്ന് റഫീഖ് അഹമ്മദ്.
ആ ഭാഷയുടെ ഒരു എളിയ പ്രവര്‍ത്തകനെന്ന നിലയില്‍ പുരസ്‌കാരം സ്വീകരിക്കാനായതില്‍ അഭിമാനമുണ്ടെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.

ജാതി, മത, സാംബത്തിക സ്വത്വങ്ങള്‍ക്കപ്പുറത്ത് മലയാളി എന്നൊരു വികാരമായിരിക്കാം നാട്ടില്‍ ഇല്ലാത്ത ഐക്യവും സ്‌നേഹവും ഇവിടെ കാണുന്നതെന്നും .
മനുഷ്യജീവിതത്തിന്റെ വ്യാപ്തിയും വൃത്തവും പറഞ്ഞുതരുന്ന ഒട്ടേറെ കവിതകളും ഗാനങ്ങളും സുപരിചിതമാണെന്നും അത്തരം രചനകള്‍ എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നുംറഫീഖ് പറഞ്ഞു.
പ്രശസ്തി പത്രവും ഫലകവും 25,000 രൂപയുംഅടങ്ങുന്ന പുരസസ്‌ക്കാരം സമാജം പ്രസിഡന്റ് ടി.എ നാസര്‍ സമ്മാനിച്ചു. സമാജം സുവര്‍ണ ജൂബിലിയുടെ ഭാഗമായി തയാറാക്കിയ സ്മരണിക റഫീഖ് അഹമ്മദ് പ്രകാശനം ചെയ്തു.
സമാജം പ്രസിഡന്റ് ടി.എ. നാസര്‍ അധ്യക്ഷത വഹിച്ചു.

Leave a Reply

%d bloggers like this: