Your SEO optimized title

അക്കിക്കാവില്‍ നിന്നും മോഷണം പോയ ക്യാമറകള്‍ ഉപേക്ഷിച്ച നിലയില്‍

വാട്ടര്‍ ടാങ്കിന് സമീപം വീടിന് മുന്‍പിലെ ഗേറ്റിന് സമീപത്ത് മൂന്ന് സഞ്ചികളിലായി സാധനങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

കുന്നംകുളം: അക്കിക്കാവ് സെന്ററിലെ ഫോര്‍സ്‌നാപ് സ്റ്റുഡിയോയില്‍ നിന്നും മോഷണം പോയ ക്യമാറകള്‍ സമീപത്തെ വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
അക്കിക്കാവ് വാട്ടര്‍ ടാങ്കിന് സമീപം വലിയകത്ത് നസീമയുടെ വീടിന് മുന്‍പിലെ ഗേറ്റിന് സമീപത്ത് രാവിലെ 11 ഓടെ മൂന്ന് സഞ്ചികളിലായി സാധനങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
മോഷണം പോയ അഞ്ച് ക്യാമറകളില്‍ നാലെണ്ണവും ലെന്‍സും ഫ്‌ളാഷ് ലൈറ്റുമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുന്നംകുളം എസ്.ഐ യു.കെ ഷാജഹാന്‍. അഡീഷ്ണല്‍ എസ്.ഐസ് രാഗേഷ് ഏലിയാന്‍,
പോലീസുകാരായ വര്‍ഗീസ് എ.ജെ ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.


തുടര്‍ന്ന് തൊണ്ടിമുതലുകള്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.
കൂടുതല്‍ പരിശോധനക്കായി വിരലടയാളവിദഗ്ത്തര്‍ എത്തുമെന്ന് പോലീസ് പറഞ്ഞു.
അക്കിക്കാവ് ടി.എം.വി.എച്ച് എസ് സ്‌കൂളിന് സമീപത്തുള്ള ഫോര്‍ സ്നാപ് സ്റ്റുഡിയോയില്‍ നിന്നാണ് പത്ത് ലക്ഷത്തോളം രൂപ വിലയുള്ള ക്യാമറകളും
ലെന്‍സുകളും ഹെലികാമും ആണ് മോഷണം പോയത്.
മങ്ങാട് തിരുത്തി പറമ്പില്‍ പ്രവീണ്‍,
പതിയാന വളപ്പില്‍ ഫസലു എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫോര്‍സ്നാപ് സ്റ്റുഡിയോയില്‍ നിന്നാണ് സാധനങ്ങള്‍ മോഷണം പോയത്.
നാല് വര്‍ഷമായി അക്കിക്കാവില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയില്‍ ആദ്യമായാണ് മോഷണം നടക്കുന്നത്.
മൂന്ന് ലക്ഷം രൂപ വില വരുന്ന 5ഡി മാര്‍ക്ക് ഫോര്‍ ക്യാമറയും 2 ലക്ഷം രൂപ വിലവരുന്ന 5ഡി മാര്‍ക്ക് 3 ക്യാമറ രണ്ടെണ്ണവും,
ഒന്നര ലക്ഷം രുപ വില വരുന്ന 6 ഡിക്യാമറയും ഹെലിക്യാമറയും ടെലി ലെന്‍സും,
മറ്റു ലെസുകളുമാണ് മോഷണം പോയത്.
അക്കിക്കാവ് കുരുയത്തോട് സ്വദേശി പ്രദീപിന്റെ സി.പി. എം മെഡിക്കല്‍ ഷോപ്പ്,
ന്യൂ ഐ കൂള്‍ ഫ്രിഡ്ജ് റിപ്പെയറിങ്ങ് ഷോപ്പ്,
പട്ടാമ്പി വങ്കത്തൊടി വീട്ടില്‍ ഷാഫിയുടെ ഡെസിക്കോപ്പാ കൂള്‍ ബാര്‍,പെരുമ്പിലാവ് കോട്ടപൂറത്ത് വീട്ടില്‍ പ്രദീപിന്റെ രൂപ്കാല ഫോട്ടോസ്റ്റാറ്റ് ഷോപ്പ് എന്നിവിടങ്ങളിലും ഇതേ ദിവസം മോഷണ ശ്രമം നടന്നിരുന്നു.

Leave a Reply

%d bloggers like this: