Your SEO optimized title

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാക്കള്‍ക്ക് പരിക്ക്.

എരുമപ്പെട്ടി: നെല്ലുവായ് മുല്ലക്കലില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാക്കള്‍ക്ക് പരിക്കേറ്റു.
വെള്ളറക്കാട് നെല്ലിക്കുന്ന് സ്വദേശികളായ അരുവായില്‍ കിഷോര്‍ (44), നെല്ലിപറമ്പ് വീട്ടില്‍ ഷാഫി (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.
മുല്ലക്കല്‍ അമ്പലത്തിന് സമീപം കുംബാര വളവില്‍ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപെടുകയായിരുന്നു.
ഷാഫിയുടെ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.


പരിക്കേറ്റ ഷാഫിയേയും കിഷോറിനേയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുംബാര വളവിലെ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം നിരവധി അപകടങ്ങള്‍ക്കാണ് കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു

Leave a Reply

%d bloggers like this: