Your SEO optimized title

കാണികളെ വിസ്മയിപ്പിച്ച്ചക്കര പന്തല്‍.

റഷീദ് എരുമപ്പെട്ടി

സാധാരണക്കാരന്റെജീവിതത്തെ നാടന്‍ ഭാഷയില്‍ ഹൃദ്യമായും സരസമായും അനുഭവിപ്പിക്കുകയാണ് ചക്കര പന്തല്‍.

എരുമപ്പെട്ടി: വേലൂര്‍ ഗ്രാമകം നാടകോത്സവ വേദിയിലെ ആദ്യ നാടകം ചക്കര പന്തല്‍ നിറഞ്ഞ കരഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
സാധാരണക്കാരന്റെ ജീവിതത്തെ നാടന്‍ ഭാഷയില്‍ ഹൃദ്യമായും സരസമായും അനുഭവിപ്പിക്കുകയാണ് ചക്കര പന്തല്‍ . അപ്പുണ്ണിശശി എന്ന അതുല്യപ്രതിഭയാണ് നാടകം അവതരിപ്പിച്ചത്. സമൂഹത്തില്‍ നമ്മുക്ക് ചുറ്റും കാണുന്ന ജീവിതത്തെ നാലു കഥാപാത്രങ്ങളിലൂടെ ലളിതമായി അവതരിപ്പിക്കുകയാണ് അപ്പുണ്ണി ശശി .
മെരുങ്ങാത്തൊരു പശുവിന്റെ കയറില്‍ പിടിച്ചു വലിച്ച് ക്ഷീണിതയായി എത്തുന്ന മാളുവമ്മയില്‍ തുടങ്ങുന്നു ശശിയുടെ പകര്‍ന്നാട്ടം.


ചെറിയ ചെറിയ അധിക ചമയങ്ങള്‍ മാത്രം ഉപയോഗിച്ച് കൊണ്ട് കണ്ണുകളിലൂടെയും മുഖഭാവങ്ങളിലൂടെയും
ശരീരഭാഷയിലൂടെയും മാളുവമ്മ കഥ പറഞ്ഞു തുടങ്ങുന്നു.
പ്രായമേറിയ ദരിദ്ര്യത്തിലാഴ്ന്ന കണ്ണുകള്‍ ചിലപ്പോഴൊക്കെ നിറഞ്ഞത് പ്രേക്ഷക ഹൃദയത്തിലും നനവ് വീഴ്ത്തി.
ഒരു നിമിഷത്തെ വ്യത്യാസത്തിലാണ് ചക്കരയുടെ പരുക്കനായ ആങ്ങളയായി അപ്പുണ്ണി ശശി ഒറ്റക്കണ്ണന്റെ ക്രൗര്യവുമായി മുന്നിലെത്തപ്പെട്ടത്.
നടക്കാന്‍ പോലും പ്രയാസപ്പെടുന്ന ഒരു പ്രായമേറിയ സ്ത്രീയില്‍ നിന്നും ഉറച്ച കാല്‍വെയ്പുകളുമായി എത്തുന്ന ആരോഗ്യവാനായ ചെറുപ്പക്കാരനിലേക്കുള്ള വേഷപ്പകര്‍ച്ച

മലയാളത്തിലെ മികച്ച നടന്മാര്‍ക്കൊപ്പമോ അതിനു മേലെയോ അപ്പുണ്ണി ശശിയെ അടയാളപ്പെടുത്തുന്നു.
വിവാഹ പ്രായം കഴിഞ്ഞ ചക്കരയെന്ന യുവതിയാണ് കഥയുടെ കേന്ദ്രബിന്ദു.
സ്ത്രീ സഹജമായ ആഗ്രഹങ്ങളും സ്വപ്നങ്ങളും ദുഃഖങ്ങളും എല്ലാമായി മുന്‍പിലെത്തുമ്പോള്‍ അഭിനേതാവൊരു പുരുഷനാണ് എന്ന കാര്യം വിസ്മരിക്കപ്പെടുന്നു.
ചക്കരയുടെ കണ്ണുകളില്‍ വഴിയുന്ന നാണവും നിറയുന്ന ദുഖവും വിടരുന്ന സ്വപ്നങ്ങളും കാണികളെ അത്ഭുതപ്പെടുത്തി.
വ്യത്യസ്തനായ, അല്പം ഹാസ്യ ഭാവം കലര്‍ന്ന പുരുഷ കഥാപാത്രമായാണ് വെട്ടുകാരന്‍ കരുണന്‍ എത്തുന്നത്.
തന്റെ അഭിനയപാടവം കൊണ്ട് കാഴ്ചക്കാരുടെ മനസ്സില്‍ ഒരിക്കലും മായാത്ത വിധം ആഴ്ന്നിറങ്ങുന്നത് കൂടാതെ ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുമുണ്ട് അപ്പുണ്ണി ശശി.


ശിവദാസ് പൊയില്‍ക്കാവ് സംവിധാനം ചെയ്തിരിക്കുന്ന ഈ നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും അപ്പുണ്ണിശശിയാണ്.
ഇന്ത്യന്‍ റുപ്പി എന്ന സിനിമയിലൂടെ മലയാള സിനിമാലോകത്തില്‍ മേല്‍വിലാസമുണ്ടാക്കിയ അപ്പുണ്ണിശശിയുടെ ഏകാംഗ പ്രകടനമാണ് നാടകത്തിന്റെ മികവ്.

Leave a Reply

%d bloggers like this: