ചാവക്കാട്- കൊലപാത കേസിലെ പ്രതികള്‍ പിടിയില്‍

ചാവക്കാട്:മാരകായുധങ്ങളുമായി ബൈക്കിലെത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍.

ഒരുമനയൂര്‍ വലിയകത്ത് മുഹമ്മദ് റാഫി (സുധീര്‍-41), ബ്ലാങ്ങാട് പെരുമ്പറത്ത് ചാലയില്‍ വീട്ടില്‍ ഫിറോസ് (39), ഒരുമനയൂര്‍ പെരിങ്ങാടന്‍ വീട്ടില്‍ ശശി (39),
ഒരുമനയൂര്‍ കിളക്കര വീട്ടില്‍ സുനില്‍കുമാര്‍ (40) എന്നിവരേയാണ്
ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്‌.

ചാവക്കാട് സി.ഐ എം.കെ സജീവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐമാരായ ശശീന്ദ്രന്‍ മേലയില്‍, നവീന്‍ ഷാജ്, കെ.സി അബ്ദുല്‍ ഹക്കിം എന്നിവരുടെ നേതൃത്വത്തില്‍ സി.പി.ഒമാരായ ആഷിഷ്, റഷീദ്, സനല്‍, സജി, ശരത്ത് എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒരുമനയൂര്‍ ഒറ്റത്തെങ്ങ് പൊള്ളാങ്കി വീട്ടില്‍ വിഷ്ണുവിനെ (27) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ചാവക്കാട് അമൃത സ്‌കൂളിനടുത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പൂരാഘോഷത്തിനിടെ ഉണ്ടായ വാക്കു തര്‍ക്കമാണ് സംഭവത്തിനു കാരണമെന്ന് പോലിസ് പറഞ്ഞു

Leave a Reply

%d bloggers like this: