Your SEO optimized title

നാടോടി ബാലികയെ ആക്രമിച്ച സംഭവം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും,

പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍.

ചങ്ങരംകുളം:നാടോടി ബാലികക്ക് മര്‍ദ്ധനമേറ്റ കേസില്‍ പ്രതിയായ സിപിഎം നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
എടപ്പാളില്‍ ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ നാടോടി ബാലികയെ മര്‍ദ്ധിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ അറസ്സിലായ പിഎം നേതാവ് മുന്‍ വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ എടപ്പാള്‍ സ്വദേശി രാഘവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും .
ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.


സംഭവത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് ചങ്ങരംകുളം പോലീസ് രാഘവനെ കസ്റ്റഡിയില്‍ എടുത്തത്.
ഞായറാഴ്ച കാലത്ത് പത്തോടെയാണ് എടപ്പാളില്‍ താമസിക്കുന്ന നാടോടി കുടുംബത്തിലെ പത്ത് വയസുകാരിയെ ഇയാള്‍ ആ്ക്രമിച്ചത്.
അക്രമത്തില്‍ പരിക്കേറ്റ ബാലികയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Leave a Reply

%d bloggers like this: