Your SEO optimized title

നാടോടി ബാലികയെ ആക്രമിച്ചസംഭവം.മനുഷ്യവാശ കമ്മീഷന്‍ കേസെടുത്തു,

എടപ്പാള്‍:ആക്രിസാധനങ്ങള്‍ ശേഖരിച്ചു വില്‍ക്കുന്ന നാടോടി ബാലികയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
സംഭവത്തില്‍ ലപ്പുറം ജില്ലാ പൊലിസ് മേധാവിയോട്‌ മുന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
കുട്ടികള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമസംഭവങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ മലപ്പുറം അറിയിക്കണമെന്നും ജില്ലാ കലക്ടറോടും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ വര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഞായറാഴ്ച രാവിലെ എടപ്പാള്‍- പട്ടാമ്പി റോഡില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപമാണ് പത്ത വയസ്സുകാരി ആക്രമിക്കപെട്ടത്.


ബാലികയുടെ നെറ്റി ആഴത്തില്‍ മുറിഞ്ഞിട്ടുണ്ട്. കഴുത്തിനും പരുക്കുണ്ട്.
ഒപ്പമുണ്ടായിരുന്ന മാതൃസഹോദരിക്കും ആക്രമണത്തില്‍ പരുക്കേറ്റു.
ഇരുവരെയും എടപ്പാളിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ശുശ്രൂഷ നല്‍കിയശേഷം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്കും
വിദഗ്ധ പരിശോധനകള്‍ക്കായി പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
സി.പി.എം എടപ്പാള്‍ ഏരിയാ കമ്മിറ്റി അംഗവും വട്ടങ്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സി. രാഘവനാണ് കുട്ടിയെ ആക്രമിച്ചത്.
ഇയാള്‍ പൊലീസ് പിടിയിലായണ്.
കുട്ടിയുടെ നെറ്റിയില്‍ പത്തു തുന്നലുകള്‍ ഇടേണ്ടിവന്നു. സാധനങ്ങള്‍ പെറുക്കുന്നതിനിടെ സ്ഥലത്തെത്തിയ അക്രമി ആക്രോശിച്ചുകൊണ്ട് സാധനങ്ങള്‍ ശേഖരിച്ച ചാക്ക് പിടിച്ചുവാങ്ങി ബാലികയുടെ മുഖത്തടിക്കുകയായിരുന്നു
നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ് രക്തം വന്നതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടതായി പരുക്കേറ്റ ബാലിക പൊലിസിനു മൊഴിനല്‍കി. ചാക്കില്‍ ഉണ്ടായിരുന്ന ഇരുമ്പു കഷ്ണങ്ങളാണ് നെറ്റിക്ക് ആഴത്തില്‍ മുറിവേല്‍ക്കാന്‍ കാരണമായത്.

Leave a Reply

%d bloggers like this: