Your SEO optimized title

ഞങ്ങള്‍ക്കും കഴിയും, അവസരം തന്നാല്‍ തെളിയിക്കാം. ഇത് ഞ്ങ്ങളുടെ ചലഞ്ച്.

കുന്നംകുളം മാറുകയാണ്. നന്‍മയുള്ള പുതിയ ചരിത്രത്തിലേക്ക്.

ഉമ്മര്‍ കരിക്കാട്.

കുന്നംകുളം റോയല്‍ ആശുപത്രിയില്‍ ഇന്ന് പതിവിന് വിപിരീതമായ കാഴ്ചകളായിരുന്നു.
രോഗിയുമായി ആശുപത്രി മുറ്റത്ത് വന്ന നിന്ന ആംബുലന്‍സിനരികിലേക്ക് ഓടിവരുന്ന മന്‍സൂറും, രജ്ഞിത്തും,

ലിഫ്റ്റില്‍ ഏത് നിലയെന്ന് ചോദ്യവുമായി സിന്റോ.
സ്‌റ്റോര്‍ റൂമില്‍ ഉല്‍പന്നങ്ങള്‍ ഒത്തു നോക്കുന്ന രഞ്ജിത് മുരളീധരന്‍. കോഫീ ഷോപ്പില്‍ അരുണ്‍.
ഫയലുകളുമായി ഡോക്ടറുടെ മുറിയിലേക്ക് പായുന്ന പ്രിയയും, ഐഷര്യയും.

ഇവരാരാന്നല്ലേ…?

കുന്നംകുളം ചൈതന്യ സ്പഷല്‍സക്കൂളിലെ കുട്ടികളാണ്. എല്ലാവരും 18കഴിഞ്ഞവര്‍.
ശരിക്കു പറഞ്ഞാല്‍ ശാരീരി, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍.
മറ്റുള്ളവരുമായി സഹവസിക്കാന്‍ അവസരമില്ലാതെ മുറികളില്‍ തളച്ചിടപെടുന്നവര്‍.
പക്ഷെ അവര്‍ക്കും മോഹങ്ങളുമുണ്ട്.
മറ്റുള്ളവരേ പോലെ, ജോലിചെയ്യാനും,
പൊതു സമൂഹമായി ഇടപെടാനുമെല്ലാം.
പക്ഷെ ആര് ഇവരെ അതിന് സഹകരിപ്പിക്കും. ?

ചൈതന്യ സപ്ഷല്‍ സക്കൂള്‍ മാനേജ്മന്റായ ബാലസഹായസമതി പ്രസിഡന്റ് ലബീബ് ഹസ്സന് തോന്നിയ ഒരാശയം.

റോയല്‍ആശുപത്രി ഉടമ ഡോ. തോമസ് മാത്യുവുമായി പങ്കുവെച്ചപ്പോള്‍ ജനിച്ച ഈ പുതു ചിന്ത ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യമായി പരീക്ഷപെടുന്നതാകാം.

സക്കൂളില്‍ 18 കഴിഞ്ഞ 7 പേര്‍ 15ദിവസം ആശുപത്രിയില്‍ വിവധ ജോലികള്‍ പരിശീലിക്കും.
ഇവരെ ആവശ്യമെങ്കില്‍ സഹായിക്കാന്‍ ബഥനിയിലെ റെഡ്‌ക്രോസ് വളണ്ടിയര്‍മാരുമുണ്ട്.
സ്വയം ജോലി ചെയ്യാന്‍ പ്രാപത്രാരാണെന്ന് സമഹത്തെ ബോധ്യപെടുത്തി ഇവര്‍ക്ക് കഴിയാവുന്ന ജോലികള്‍ തരപെടുത്തുക എന്നത് തന്നെയാണ് ലക്ഷ്യം.

ആശയത്തിന് പിന്തുണയുമായി ആശുപത്രി സെക്രട്ടറി മോളി മാത്യു മാനേജര്‍ കെ. വിജയരാഘവന്‍ എന്നിവര്‍ രംഗത്ത് എത്തിയതോടെയാണ് ഇങ്ങനെ ഒരു തുടക്കമുണ്ടായത്‌.

മറ്റു ജോലിക്കാരെ പോലെ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് ഇവര്‍ ജോലിയില്‍ ഉണ്ടാകുന്നത്.

ഇവരുടെ തെറ്റുകള്‍ തിരുത്താനും ഇവര്‍ക്ക് പിന്തുണയുമായി വേനല്‍ അവധിക്കാലത്തെ ആഘോഷങ്ങള്‍ മാറ്റിവച്ച്
ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റെഡ്‌ക്രോസ്സ് വളണ്ടിയര്‍മാരായ,
വി.എസ് അരുണ്‍, ഷാരോണ്‍ കെ. ലൂയിസ്, വി.വി ആദിത്യന്‍ എന്നിവരും രംഗത്തുണ്ട്.

ലിഫ്റ്റ് ഓപ്പറേറ്റര്‍, സ്റ്റോര്‍ കീപ്പര്‍, കോഫി ഷോപ്പ് ഹെല്‍പ്പര്‍, അറ്റന്‍ഡേസ് എന്നീ ജോലികളിലാണ് ഇവര്‍ വ്യാപൃതരായിരിക്കുന്നത്.
ജോലി ലഭിച്ചതില്‍ വലിയ സന്തോഷത്തിലാണ് കുട്ടികള്‍.
മറ്റു ജീവനക്കാരില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വലിയൊരു പിന്തുണയാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് .

ഇത് വിജയകരമായി പൂര്‍ത്തീകരിക്കുന്നതോടെ ഈ മേഖലയില്‍ വലിയൊരു മാറ്റത്തിനാണ് തുടക്കംകുറിക്കുന്നത്.
ഇത്തരക്കാര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളില്‍ നോട്ട് ബുക്ക് നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്.

പത്ത് വിദ്യാര്‍ത്ഥികളും അഞ്ച് രക്ഷിതാക്കളുമാണ് നോട്ട് ബുക്ക് നിര്‍മ്മാണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നത്.
പുതിയ അദ്ധ്യാന വര്‍ഷം ആരംഭിക്കുന്നതോടെ ചൈതന്യ സ്‌പെഷ്യല്‍ നോട്ടുബുക്കിന് വലിയൊരു വിപണി കണ്ടെത്തുവാന്‍ കഴിയുമെന്ന് വിശ്വാസത്തിലാണ് അധികൃതര്‍.

ഇതിനകം തന്നെ ബഥിനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ: സോളമന്‍, ചൊവ്വന്നൂര്‍.
സെന്റ് മേരീസ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ധന്യ,
ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ചൈതന്യ എന്നിവര്‍ നോട്ടു പുസ്തകത്തിനുള്ള ഓര്‍ഡറുകള്‍ നല്‍കിക്കഴിഞ്ഞു.

അസാധ്യമായതൊന്നും ഈ ലോകത്തിലേ ഇല്ല എന്ന ബോധ്യമാണ് ഈ കുട്ടികളിലൂടെ കുന്നംകുളം പൊതു ധാരയെ ബോധ്യപെടുത്തുന്നത്.
നാളെ ഇത്തരം ചിന്ത ലോകം മുഴുവന്‍ പന്തിലിച്ചേക്കാം.
അത് ഒരു പക്ഷെ വിങ്ങി പൊട്ടി നില്‍ക്കുന്ന ഇത്തരം മനസ്സുകള്‍ക്ക് സ്വാതന്ത്രത്തിന്റെ പുതിയ വിത്തുകള്‍ പാകിയേക്കാം.
കുന്നംകുളം നന്‍മയുടെ പുതിയ മുഖങ്ങളിലേക്ക് മാറുകയാണ്. കച്ചവടം മാത്രമല്ല.
കച്ചവടത്തിലൂടെ സഹജീവികള്‍ക്ക് കരുണയുടെ മാതൃക കൂടിയാണെന്ന് ബോധ്യപെടുത്തി കൊണ്ട്.
പുതിയ ജോലിയില്‍ പ്രവേശിച്ച കുട്ടികള്‍ക്ക് ഒന്നേ പറയാനുള്ളൂ.

ഞങ്ങള്‍ക്കും കഴിയും,
അവസരം തന്നാല്‍ തെളിയിക്കാം. ഇത് ഞ്ങ്ങളുടെ ചലഞ്ച്.

Leave a Reply

%d bloggers like this: