Your SEO optimized title

പുഴയില്‍ മാതാവിനൊപ്പം കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു.

മഞ്ചേരി: ആനക്കയം കടലുണ്ടി പുഴയില്‍ മാതാവിനൊപ്പം കുളിക്കാനിറങ്ങിയ സഹോദരങ്ങളായ പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു.
ആനക്കയം ഈരാമുക്ക് ചക്കാലക്കുന്നന്‍ അബൂബക്കറിന്റെയും സൗജത്തിന്റെയും മക്കളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12) എന്നിവരാണ് മരിച്ചത്.
രാവിലെ 11 ഓടെ ആനക്കയം ചെക്ക്പോസ്റ്റിന് സമീപത്തായിരുന്നു സംഭവം.
ആനക്കയം ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളായ ഇരുവരും അവധിയാഘോഷിക്കാനായി കഴിഞ്ഞ ദിവസമാണ് മാതാവിന്റെ വീട്ടില്‍ എത്തിയത്.


മാതാവ് സൗജത്ത് പുഴയില്‍ വസ്ത്രങ്ങള്‍ അലക്കുകയായിരിന്നു. സമീപത്ത് കളിച്ചുകൊണ്ടിരുന്ന ഫാത്തിമ നിദ കാല്‍വഴുതി പുഴയില്‍ വീണു.
മുങ്ങിതാഴുന്നതിനിടെ സഹോദരിയെ രക്ഷിക്കാനിറങ്ങിയ ഫിദയും അപകടത്തില്‍പെട്ടു.
ഇരുവരും മുങ്ങിതാഴുന്നതാണ് മാതവ് കണ്ടത്.
ഇവരുടെ നിലവിളിക്കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തിയാണ് കുട്ടികളെ കരക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Leave a Reply

%d bloggers like this: