Your SEO optimized title

പോസ്റ്റൽ ബാലറ്റ് ഈയാഴ്ച മുതൽ അയക്കും

ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവരുടെ സമ്മതിദാനം സമയോചിതമായി വിനിയോഗിക്കുന്നതിന് പോസ്റ്റൽ ബാലറ്റ് ഈയാഴ്ച മുതൽ അയച്ചു തുടങ്ങുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി. വി. അനുപമ അറിയിച്ചു.


പോസ്റ്റൽ ബാലറ്റുകൾ എറണാകുളത്തും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തിരുവനന്തപുരത്തുമാണ് തയ്യാറാക്കുന്നത്.
പോസ്റ്റൽ ബാലറ്റു പേപ്പറുകൾ അച്ചടിച്ചു കിട്ടിയാലുടൻ തന്നെ തെരഞ്ഞെടുപ്പു വിഭാഗം സീൽ ചെയ്ത് അയച്ചു തുടങ്ങും. തെരഞ്ഞെടുപ്പിന്റെ രണ്ടു ദിവസം മുൻപു വരെ ഈ പ്രക്രിയ തുടരും.
ഉദ്യോഗസ്ഥർക്ക് വോട്ടു ചെയ്ത ശേഷം ബാലറ്റ് പേപ്പർ തിരിച്ചയക്കാനുള്ള സൗകര്യം വോട്ടണ്ണൽ തീയതിയുടെ അന്നുവരെ ഉപയോഗപ്പെടുത്താവുന്നതാണ് .

Leave a Reply

%d bloggers like this: