Your SEO optimized title

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 227 സ്ഥാനാര്‍ത്ഥികള്‍ ,​ 19 പേര്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് ആകെ 227 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്.
ഏറ്റവുംകൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് വയനാട്ടിലാണ്.
രാഹുല്‍ ഗാന്ധി ഉള്‍പ്പെട 20 പേരാണ് വയനാട്ടില്‍ മത്സര രംഗത്തുള്ളത്. കോട്ടയത്തുനിന്നാണ് ഏറ്റവും കുറച്ച്‌ പേര്‍ മത്സരിക്കുന്നത്. 7 പേരാണ് മത്സരരംഗത്ത്.
ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്, തിരുവനന്തപുരത്ത് 17ഉം കോഴിക്കോട് 15ഉം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.

ആകെ 303 പത്രികകളാണ് ലഭിച്ചിരുന്നത്.

ഏപ്രില്‍ നാലുവരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2,61,46,853 വോട്ടര്‍മാരാണുള്ളത്.
ഇതില്‍ 3,67,818 പേര്‍ യുവ വോട്ടര്‍മാരാണ്. ഇതിന് പുറമെ 73,000 പ്രവാസി വോട്ടര്‍മാരും 173 ട്രാന്‍സ്‌ജെന്‍ഡര്‍മാരുണ്ട്.
19 ട്രാന്‍സ്‌ജെന്‍ഡറുകളാണ് പുതിയതായി പട്ടികയില്‍ പേരു ചേര്‍ത്തിട്ടുണ്ട്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കുടുതല്‍ യുവ വോട്ടര്‍മാരുള്ളത്. 1,25,189 ഭിന്നശേഷിക്കാരും പട്ടികയില്‍ ഉള്‍പ്പെടുന്നു,

Leave a Reply

%d bloggers like this: