Your SEO optimized title

സുരേഷ് ഗോപി വിശദീകരണം നല്‍കി. താനങ്ങിനെ ചെയ്തിട്ടില്ല.

തൃശൂര്‍:തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയെന്ന നോട്ടീസിന് വിശദീകരണ മറുപടി നല്‍കി.
താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ട് തേടിയില്ലെന്നും സുരേഷ്ഗോപി വിശദീകരിച്ചു.
കളക്ടര്‍ ടി.വി.അനുപമക്കാണ് സുരേഷ്ഗോപി വിശദീകരണം നല്‍കിയത് .
48 മണിക്കൂറിനുള്ളില്‍ വിശദീകരണ മറുപടി നല്‍കാനായിരുന്നു വരണാധികാരിയായ തൃശൂര്‍ ജില്ലാ കലക്ടര്‍ ടി. വി അനുപമ നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്.
ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശം സുരേഷ് ഗോപി ലംഘിച്ചുവെന്നായിരുന്നു നോട്ടീസ്.

വെള്ളിയാഴ്ച വൈകിട്ടാണ് തേക്കിന്‍കാട് മൈതാനിയില്‍ നടന്ന എന്‍ഡിഎയുടെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി അയ്യപ്പനാമത്തില്‍ വോട്ട് ചോദിച്ചത്.
ഇത് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടര്‍ ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസയച്ചത്.

Leave a Reply

%d bloggers like this: