Your SEO optimized title

തൃശൂരില്‍ 8 സ്ഥാനാര്‍ത്ഥികള്‍; ചിഹ്നം അനുവദിച്ചു


ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാൻ എട്ട് സ്ഥാനാർഥികൾ.
പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന്‌ സ്വതന്ത്ര സ്ഥാനാർത്ഥി ചന്ദ്രൻ വക്കീൽ പത്രിക പിൻവലിച്ചതോടെയാണ് അന്തിമ സ്ഥാനാർഥി പട്ടിക എട്ടു പേരുടേതായത്.

തുടർന്ന് പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകൻ പി.കെ. സേനാപതിയുടെ മേൽനോട്ടത്തിൽ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ ടി വി അനുപമ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചു. 

ബി.എസ്.പി സ്ഥാനാർഥി നിഖിൽ ചന്ദ്രശേഖരൻ (ആന),
യു ഡി എഫിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥി ടി എൻ പ്രതാപൻ (കൈ),
എൽ ഡി എഫിലെ സി പി ഐ സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് (ധാന്യക്കതിരും അരിവാളും),
എൻ ഡി എയിലെ ബി ജെ പി സ്ഥാനാർത്ഥി സുരേഷ്‌ഗോപി (താമര), സി പി എം എൽ റെഡ് സ്റ്റാർ സ്ഥാനാർത്ഥി എൻ ഡി വേണു (ഓട്ടോറിക്ഷ),
സ്വതന്ത്ര സ്ഥാനാർത്ഥികളായ പ്രവീൺ കെ.പി (ഡയമണ്ട്), സുവിത്ത് (ബാസ്‌കറ്റ് വിത്ത് ഫ്രൂട്ട്‌സ്), സോനു (ഫുട്‌ബോൾ) എന്നിവർക്കാണ് ചിഹ്നങ്ങൾ അനുവദിച്ചു നൽകിയത്.

തുടർന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചെലവു വിവരങ്ങളെ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ക്ലാസ്സ് നടന്നു. അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഓഫീസർ രാമൻ, നോഡൽ ഓഫീസർ അഭിലാഷ് എന്നിവർ ക്ലാസ്സ് നയിച്ചു.

Leave a Reply

%d bloggers like this: