Your SEO optimized title

വേലൂരിലെ നാടക രാവുകള്‍ക്ക് തിരിതെളിഞ്ഞു.

റഷീദ് എരുമപ്പെട്ടി

ഇന്ന് തൃശൂര്‍ നാടക സൗഹൃദം അവതരിപ്പിക്കുന്ന ഞാന്‍ കള്ളന്‍, ഇരുതല മൂര്‍ഖന്‍, വിപ്ലവം നമ്പീശന്‍ എന്നീ നാടകങ്ങള്‍ അരങ്ങേറും.

എരുമപ്പെട്ടി: അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
സമൂഹത്തില്‍ വളര്‍ന്ന് വരുന്ന ഹിംസയെ പ്രതിരോധിക്കാന്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്നും,
നാടക രംഗം പ്രതിസന്ധികളെ തരണം ചെയ്ത് രൂപ ഭാവങ്ങളില്‍ നവീകരിക്കപ്പെട്ട് സമകാലിക വിഷയങ്ങള്‍ അവതരിപ്പിച്ച് ജനമനസുകളില്‍ ഇടം നേടികൊണ്ടിരിക്കുകയാണെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഘാടക സമിതി ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ അധ്യക്ഷനായി.
എം.ആര്‍.സതീശന്‍, പി.കെ.ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കോഴിക്കോട് ജനം നാടക വേദിയുടെ ചക്കര പന്തല്‍ നാടകം അരങ്ങേറി.
തിങ്കളാഴ്ച ഇന്ന് തൃശൂര്‍ നാടക സൗഹൃദം അവതരിപ്പിക്കുന്ന ഞാന്‍ കള്ളന്‍, ഇരുതല മൂര്‍ഖന്‍, വിപ്ലവം നമ്പീശന്‍ എന്നീ നാടകങ്ങള്‍ അരങ്ങേറും.


നാളെ ചെവ്വാഴ്ച തൃശൂര്‍ രംഗ ചേതനയുടെ ചക്കര പാവ, വട്ടേനാട് കളികൂട്ടത്തിന്റെ മീന്‍ കൊട്ടയിലെ സുബര്‍ക്കം,
ബുധനാഴ്ച തിരുവനന്തപുരം കനല്‍ സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന വീണ്ടും ഭഗവാന്റെ മരണം എന്ന നാടകവും അരങ്ങേറും.
ദിവസവും വൈകീട്ട് 7 ന് വേലൂര്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് നാടകം അരങ്ങേറുന്നത്.
അലങ്കരിച്ച നാടക നഗരിയും നാടകങ്ങളും കാണാന്‍ നിരവധി പേരാണ് എത്തിച്ചേരുന്നത്.

Leave a Reply

%d bloggers like this: