Your SEO optimized title

ബിടെക് വിദ്യാര്‍ത്ഥിനി നീതുവിനെ കൊലപ്പെടുത്തിയ പ്രതി നിധീഷിനെ തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടുവന്നു.

വടക്കേക്കാട്: തൃശ്ശൂര്‍ ചിയ്യാരത്ത് ബിടെക് വിദ്യാര്‍ത്ഥിനി നീതുവിനെ കൊലപ്പെടുത്തിയ പ്രതി നിധീഷിനെ തെളിവെടുപ്പിനായി വീട്ടില്‍ കൊണ്ടുവന്നു. വൈകീട്ട് ആറോടെയാണ് നെടുപുഴ എസ്.ഐ എ.വി.ബിജുവിന്റെ നേതൃത്വത്തില്‍ പ്രതിയുമായി അന്വേഷണ സംഘം വടക്കേക്കാട് മുക്കിലപ്പീടികയിലെ കല്ലൂക്കാട്ടയില്‍ വീട്ടിലെത്തിയത്.
വീട്ടില്‍ ആളുണ്ടായിരുന്നില്ല.
പൂട്ടിയിട്ട വീടും പരിസരവും നിരീക്ഷിച്ച പൊലീസ് പ്രതിയെ പുറത്തിറക്കാതെ വാഹനത്തില്‍ തന്നെ ഇരുത്തി.
വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം തിരിച്ചു പോയി.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് തൃശൂര്‍ ചിയ്യാരം ഒല്ലൂക്കാവ് ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തിയ നിധീഷ് കുത്തിയും പെട്രോള്‍ ഒഴിച്ച് കത്തിച്ചും നീതുവിനെ കൊലപ്പെടുത്തിയത് .

Leave a Reply

%d bloggers like this: