Your SEO optimized title

ദില്ലി:നടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

ദില്ലി:നടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.
കുറ്റം ചുമത്തുന്നതിനായി കേസ് ബുധനാഴ്ച വിചാരണ കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ദിലീപ് സമര്‍പ്പിച്ച അപേക്ഷയിലാണ് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്.
ഇക്കാര്യം നാളെ വിചാരണക്കോടതിയെ അറിയിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷന്‍ പറഞ്ഞു.
കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്.


അതില്‍ തീരുമാനം ആകുന്നത് വരെ കുറ്റം ചുമത്തല്‍ പാടില്ല എന്നായിരുന്നു ദിലീപിന്റെ വാദം.
സുപ്രീം കോടതിയിലെ ഹര്‍ജി തീരുമാനമാകുന്നത് വരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്.
എന്നാല്‍ വിചാരണക്കോടതിയില്‍ ഇക്കാര്യം മറച്ചു വച്ചുവെന്ന് ആരോപിച്ചായിരുന്നു ദിലീപ് ഹര്‍ജി നല്‍കിയത്.

സര്‍ക്കാര്‍ അഭിഭാഷകന്‍ നല്‍കിയ ഉറപ്പ് ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് രേഖപ്പെടുത്തി.
മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി മേയ് 1 നു പരിഗണിക്കാനായി മാറ്റി.

Leave a Reply

%d bloggers like this: