Your SEO optimized title

മമ്മിയൂരില്‍ പൈപ്പ്പൊട്ടി റോഡ് പുഴയായി.

ഗുരുവായൂരില്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് തുടര്‍കഥയാകുന്നു.

ഗുരുവായൂര്‍ : ഗുരുവായൂരില്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് തുടര്‍കഥയാകുന്നു. മമ്മിയൂരില്‍ പൈപ്പ്പൊട്ടി റോഡ് പുഴയായി. മമ്മിയൂര്‍ അത്താണി ജംഗ്ഷനില്‍ പ്രധാന റോഡിന് നടുവിലുള്ള കലുങ്കിനടിയിലെ പൈപ്പാണ് ഉച്ചക്ക് ഒരു മണിയോടെ പൊട്ടിയത്. തൃത്താലയില്‍ നിന്ന് ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകളിലേക്ക് കുടിവെള്ളം നല്‍കുന്ന പ്രധാന പൈപ്പാണിത്.


അത്താണി ജംഗ്ഷനില്‍ നിന്ന് അരകിലോമീറ്റര്‍ ദൂരത്തില്‍ മമ്മിയൂര്‍ ക്ഷേത്രംവരെ വലിയ വെള്ളകെട്ടാണ് രൂപപ്പെട്ടത്. വിവരമറിഞ്ഞ് ജനപ്രതിനിധികളെത്തി വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
രണ്ട് മണിയോടെ അസിസ്റ്റന്‍ഡ് എഞ്ചിനിയര്‍ സി.എംമനസ്വി സംഭവസ്ഥലത്തെത്തി പമ്പിംഗ് നിറുത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ പമ്പിംഗ് നിറുത്തിയിട്ടും അഞ്ച്മണിവരെ വെള്ളം വന്ന് കൊണ്ടോയിരുന്നു.

പൊട്ടിയ പൈപ്പ് ശരിയാക്കണമെങ്കില്‍ ദിവസങ്ങളെടുക്കും. ഏറെ വാഹന ഗതാഗത മുള്ള പ്രധാന റോഡ് വെട്ടിപൊളിച്ചാല്‍ മാത്രകമേ പൈപ്പ് ശരിയാക്കാന്‍ കഴിയുകയുള്ളു.
ഇതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങണം. ഗതാഗതം മറ്റ് വഴിക്ക് തിരിച്ചു വിട്ട് വേണം പണികള്‍ ആരംഭിക്കാന്‍. അത് വരെ കുടിവെള്ള ക്ഷാമം രൂക്ഷമായ ഒരുമനയൂര്‍,
കടപ്പുറം പഞ്ചായത്തുകളില്‍ കുടിവെളള വിതരണം തടസ്സപ്പെടും. അമൃത് കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ നടക്കുന്നതിനാല്‍ ഗുരുവായൂരിലെ ഉള്‍റോഡുകളില്‍ പല സ്ഥലത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്.

അമൃത് പദ്ധതിയുടെ കാന നിര്‍മ്മാണത്തിനിടയിലും പൈപ്പുകള്‍ പൊട്ടുന്നുണ്ട്. നഗരസഭയുടെയും വാട്ടര്‍ അതോറിറ്റിയുടെയും അനാസ്ഥയാണ് പൈപ്പ്പൊട്ടലിന് പിന്നിലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
കനത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സമയത്ത് ആയിരകണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാക്കി കളഞ്ഞവര്‍ക്കെതിരെ നടപടിയടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കൗണ്‍സിലര്‍മാരായ ആന്റോതോമസ്, ഷൈലജ ദേവന്‍, ശോഭഹരിനാരായണന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പ്രതിഷേധം രേഖപ്പെടുത്തി

Leave a Reply

%d bloggers like this: