Your SEO optimized title

പാടശേഖരത്ത് കരിങ്കല്ലുകള്‍ കൂട്ടിയിട്ടത് കര്‍ഷകരെ വലക്കുന്നു.

റഷീദ് എരുമപെട്ടി.

ആറ്റത്ര കര്‍ക്കിടകത്തുകാവ് അമ്പലത്തിന് സമീപമുള്ള പാടശേഖരത്തിലാണ് കരിങ്കല്ലുകള്‍ കുന്നുകൂടി കിടക്കുന്നത്.

എരുമപ്പെട്ടി: എരുമപ്പെട്ടി ആറ്റത്ര പാടശേഖരത്ത് കരിങ്കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നു.
ആറ്റത്ര കര്‍ക്കിടകത്തുകാവ് അമ്പലത്തിന് സമീപമുള്ള പാടശേഖരത്തിലാണ് കരിങ്കല്ലുകള്‍ കുന്നുകൂടി കിടക്കുന്നത്.
കഴിഞ്ഞ പ്രളയത്തില്‍ പാടത്തിനോട് ചേര്‍ന്നുള്ള റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് വീണിരുന്നു.


തുടര്‍ന്ന് സംരക്ഷണഭിത്തി കോണ്‍ക്രീറ്റ് ചെയ്ത് പുനര്‍നിര്‍മ്മിച്ചെങ്കിലും കരിങ്കല്ലുകളും അവശിഷ്ടങ്ങളും അധികൃതര്‍ അവിടെ നിന്നും നീക്കം ചെയ്തില്ല.
വയലില്‍ കൃഷിയിറക്കുന്നതിന് കരിങ്കല്ല് തടസമായിരിക്കുകയാണ്.
ഇത് കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
നാളുകളായി കൂടിക്കിടക്കുന്ന കരിങ്കല്ല് എത്രയും പെട്ടെന്ന് മാറ്റിത്തരണമെന്ന് കര്‍ഷകര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

Leave a Reply

%d bloggers like this: