Your SEO optimized title

മതത്തിൻറെ പേരിൽ ബി.ജെ.പിയും രാഷ്ട്രീയത്തിൻറെ പേരിൽസി.പി.എമ്മും ആളുകളെ കൊന്നു തള്ളുന്നു; കെ.എം. ഷാജി.

ചാവക്കാട് : മതത്തിൻറെ പേരിൽ ബി.ജെ.പിയും രാഷ്ട്രീയത്തിൻറെ പേരിൽ സി.പി.എമ്മും ആളുകളെ കൊന്നു തള്ളുന്നുകയാണന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപൻറെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തെരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ റോള്‍ എന്താണന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്ന് ഷാജി ആവശ്യപ്പെട്ടു. എല്ലായിടങ്ങളിലും തകര്‍ന്ന സി.പി.എം കേരളത്തിലും തകരേണ്ടതുണ്ട്.
അതേസമയം എല്‍.ഡി.എഫ് കേരളത്തില്‍ നിലനിന്നു കാണണം.
സി.പി.എം വിമുക്ത എല്‍.ഡി എഫാണ് കേരളത്തിനു ആവശ്യം, ഷാജി പറഞ്ഞു.
മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ വലിയകത്ത് അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച്. റഷീദ്, പി.എം. സാദിഖലി, ജില്ലാ പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ്, ഡി.സി.സി സെക്രട്ടറിമാരായ എ.എം. അലാവുദ്ദീൻ, കെ.ഡി.വീരമണി, പി. യതീന്ദ്രദാസ്, കെ.ഡി.വീരമണി, പി. യതീന്ദ്രദാസ്, ഡു.ഡി.എഫ് മണ്ഡലം കൺവീനർ കെ. നവാസ്, ഷാനവാസ് തിരുവത്ര,, ആര്‍.പി. ബഷീര്‍, പി.എ. ഷാഹുല്‍ ഹമീദ്, എ.കെ. അബ്ദുല്‍ കരീം, ടി.കെ. ഉസ്മാന്‍ എടയൂര്‍, മന്ദലംകുന്ന് മുഹമ്മദുണ്ണി, ഹനീഫ് ചാവക്കാട്, ഉമര്‍ മുക്കണ്ടത്ത്, കെ.കെ. ഷിബു, ഫായിസ്്, ലത്തീഫ് പാലയൂര്‍, വി.എം. മനാഫ്, അലി അകലാട് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

%d bloggers like this: