Your SEO optimized title

പനങ്ങര അപകടം. മരണം മൂന്നായി.

പനങ്ങാങ്ങരയില്‍ കാറും ലോറികളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

പെരിന്തല്‍മണ്ണ: കാഴിക്കോട് ദേശീയപാത് പനങ്ങാങ്ങരയില്‍ കാറും ലോറികളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
ഇന്നലെത്രി പത്തു മണിയോടെ നടന്ന അപകടത്തില്‍ കാറില്‍യാത്രചെയ്യുകയായിരുന്ന പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ അരക്കുപറമ്പ് മാട്ര പട്ടണം ഹംസപ്പ(45), മകന്‍ ബാദുഷ (8) എന്നിവര്‍ മരിച്ചിരുന്നു.
അപകടത്തില്‍ രുക്കേറ്റ മകള്‍ ഹര്‍ഷീന (18) ഇന്നു പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ ഹംസപ്പയുടെ ഭാര്യ റഹീന, മകള്‍ ഹിസാന എന്നിവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഹംസപ്പയും കുടുംബവും രാമപുരത്ത് ഭാര്യാവീട്ടില്‍ നിന്നും സ്വവസതിയിലേക്ക് പോകുന്നതിിനടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു ലോറിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെന്നിമാറിയ കാറിനെ രക്ഷപ്പെടുത്തുന്നതിനിടെ മറ്റു ലോറികളും കൂട്ടിയിടിച്ചു. അബൂദാബി ബദാസാഹിദില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന മരിച്ച ഹംസ.
കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.
അരക്കുപറമ്പ് മലങ്കര എ.ഐ.എസ് സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ത്ഥിയാണ് മരിച്ച ബാദുഷ.
പി.ടി.എം.എച്ച്.എസ് സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ച ഹര്‍ഷീന.

Leave a Reply

%d bloggers like this: