Your SEO optimized title

ബൈക്ക് തട്ടിയത് ചോദ്യം ചെയ്ത യുവാവിനെ തട്ടികൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍.

12 ഓളം കേസില്‍ പ്രതിയായ യുവാവിനെ സിനിമാ സ്‌റ്റൈലിലാണ് പോലീസ് കീഴ്‌പെടുത്തിയത്.

ഗുരുവായൂര്‍ : ബൈക്ക് തട്ടിയത് ചോദ്യം ചെയ്ത യുവാവിനെ തട്ടികൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ധിച്ച കേസ്സിലെ പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലിസ് അറസ്റ്റ് ചെയ്തു.

ചാവക്കാട് പാലയൂര്‍ കറുപ്പംവീട്ടില്‍ ഫവാദിനെയാണ് ടെമ്പിള്‍ എസ്.എച്ച്.ഒ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വധശ്രമം ഉള്‍പ്പെടെ 12 ഓളം കേസില്‍ പ്രതിയായ യുവാവിനെ സിനിമാ സ്‌റ്റൈലിലാണ് പോലീസ് കീഴ്‌പെടുത്തിയത്.
കഴിഞ്ഞ ജനുവരി 16നാണ് കേസിനാസ്പദമായ സംഭവം.
ഗുരുവായൂര്‍ കുറുമത്തങ്ങാടി അമല്‍കൃഷ്ണനെയാണ് തട്ടികൊണ്ടുപോയത്.
ബൈക്ക് തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അമല്‍കൃഷ്ണനെ ഫഹദും കൂട്ടുകാരും ചേര്‍ന്ന് മര്‍ദ്ധിച്ച് തട്ടികൊണ്ടുപോയി ഒളിവില്‍ താമസിപ്പിക്കുകയായിരുന്നു. ഫഹദിനൊപ്പമുണ്ടായിരുന്ന കുന്നംകുളം പോര്‍ക്കുളം സ്വദേശികളായ കാളിപറമ്പില്‍ ലിജില്‍, ചൂണ്ടുപുരക്കല്‍ സൂരജ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവ ശേഷം രണ്ട് മാസത്തോളം ഫഹദ് തമിഴ്നാട്ടിലെ കൊടൈക്കനാലിലെ റിസോര്‍ട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.
പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി ഗുരുവായൂര്‍, ചാവക്കാട് എന്നിവിടങ്ങളിലെ സുഹൃത്തുക്കളുടെ വീടുകളില്‍ മാറി മാറി താമസിക്കുകയുമാണ് ചെയ്തിരുന്നത്.


സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പോലീസ് നിരന്തരം നിരീക്ഷിച്ച് വരികയായിരുന്നു.
പേരകം വാഴപ്പുള്ളിയിലെ ഭാര്യ വീട്ടില്‍ ഇടയ്ക്കിടെ വന്നുപോകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ബൈക്കില്‍ പോകുകയായിരുന്ന പ്രതിയെ പോലീസ് പിന്തുടര്‍ന്നെങ്കിലും ബൈക്ക് റേസിംഗ് വിദഗ്ധനായ ഇയാള്‍ സാഹസികമായി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഏറ്റുമുട്ടലിലൂടെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു.
വധശ്രമം, മോഷണം, പിടിച്ചുപറി, അടിപിടി, കഞ്ചാവ് ലഹരി ഉല്‍പന്നങ്ങളുടെ വിപണനം എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
കുന്നംകുളം പോലിസ്സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ വര്‍ഷം ഹൈവേ പോലീസ് എസ്.ഐയെ ആക്രമിച്ച് ഇടിച്ച് പരിക്കേല്‍പിച്ച കേസിലും,
പൂരത്തിനിടയില്‍ പോലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ്.
ടെമ്പിള്‍ എസ്.ഐ. കെ.എന്‍.മനോജ്, സീനിയര്‍ സി.പി.ഒടി.ആര്‍.ഷൈന്‍, സി.പി.ഒ. എസ്.ശരണ്‍, അലക്സ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

%d bloggers like this: