സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ കവര്‍ച്ച പദ്ധതി. പ്രതികള്‍ പിടിയില്‍.

ചേര്‍പ്പ് : ചേര്‍പ്പില്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ട കുപ്രസിദ്ധ ഗുണ്ട നെടുപുഴ സ്വദേശി റെയ് ഗനും സംഘവും പോലീസ് പിടിയിലായി.
കഴിഞ്ഞ ദിവസമാണ് പുലര്‍ച്ചെ ബൈക്കില്‍ മാരാകായുധങ്ങളുമായി എത്തിയ സംഘം സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്.
റെയ് ഗനോടൊപ്പം കവര്‍ച്ച സംഘത്തിലുണ്ടായിരുന്ന പനമുക്ക് ചാതേരി വീട്ടില്‍ റീഗന്‍ ,
പാനൂര്‍ ഗുരുജിമുക്ക് പെരിങ്ങളം ലിനിഷ്, തിരുവനന്തപുരം കിഴക്കേമല പാരിപ്പിള്ളി ബി.എസ്.സദനത്തില്‍ സജില്‍,
കൊല്ലം ചവറ വടക്കേതില്‍ വീട്ടില്‍ രജീഷ്, മൂത്തകുന്നംചെട്ടിക്കാട് ഓടശേരി വീട്ടില്‍ ആഷീക് എന്നിവരെയാണ് ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു മാസത്തിലേറെയായി ചേര്‍പ്പിലെ സ്വര്‍ണാഭരണ നിര്‍മാണശാല കേന്ദ്രീകരിച്ച് കവര്‍ച്ചാ ശ്രമസാധ്യതയുണ്ടെന്ന് വിവരത്തില്‍ പൊലീസ് രഹസ്യ നീരിക്ഷണത്തിലായിരുന്നു.
പിടിയിലായ പ്രതികളെ നിരവധി തവണ തായംകുളങ്ങര കോനിക്കര ഇറക്കത്തെ സ്വകാര്യ വ്യക്തിയുടെ സ്വര്‍ണാഭരണനിര്‍മ്മാണ കേന്ദ്രത്തിന് സമീപത്തായി കണ്ടത് സംശയത്തിന് ഇടയാക്കിയിരുന്നു.
പിന്നീട് പ്രതികളെ രഹസ്യമായി പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
പിടിയിലായ ഒന്നാം പ്രതി .റെയ് ഗന് കൊലപാതകം ഉള്‍പ്പടെ തൃശൂര്‍, പാലക്കാട് ജില്ലകളിലും,
തമിഴ്നാട് ഹൊസൂര്‍ ജില്ലയിലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്,
രണ്ടാം പ്രതി ലിനിഷ് എന്ന കണ്ണന്‍ കണ്ണൂര്‍, തൃശൂര്‍, കോട്ടയം ജില്ലകളിലെ സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉള്‍പ്പടെ നിരവധി ക്രിമനല്‍ കേസുകളുണ്ട്.
ചേര്‍പ്പ് എസ്.ഐ. -എസ്.ആര്‍. സനീഷ്, തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ.മുഹമ്മദ് റാഫി, മുഹമ്മദ് അഷ്റഫ് ,
എ.എസ്.ഐ.-സുനില്‍, സി.പി.ഒമാരായ സി.എ.ജോബ്, സൂരജ് വി ദേവ്, ലിജു ഇയ്യാനി, വിനേഷ്, ബിനു, ഷറഫുദ്ദിന്‍, ദിനേഷ്, എന്നിവരടങ്ങിയ ജില്ലാ ലഹരി വിരുദ്ധ സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

%d bloggers like this: