Your SEO optimized title

നാടകോത്സവത്തിന് പുതുമ പകരാന്‍ ഫ്രാന്‍സിസിന്റെ ജലധാരയന്ത്രവുമെത്തി

റഷീദ് എരുമപെട്ടി.

രണ്ടാം തവണയാണ് നാടകോത്സവ കവാടത്തിന് ജലധാരയന്ത്രം ആകര്‍ഷണമാകുന്നത്.

എരുമപ്പെട്ടി: വേലൂര്‍ ഗ്രാമകം നാടകോത്സവത്തിന് പുതുമ പകരാന്‍ ഫ്രാന്‍സിസിന്റെ ജലധാരയന്ത്രമെത്തി.
ഇത് രണ്ടാം തവണയാണ് നാടകോത്സവ കവാടത്തിന് ജലധാരയന്ത്രം ആകര്‍ഷണമാകുന്നത്.
ഗ്രാമകം 2018 ലാണ് ആദ്യമായി ജലധാരയന്ത്രം ഫ്രാന്‍സിസ് അവതരിപ്പിച്ചത്.
വ്യായാമത്തിലൂടെ ആരോഗ്യ സംരക്ഷണത്തിനുള്ള മാര്‍ഗ്ഗം കാണികളിലേക്കെത്തിക്കുകയെന്ന ലക്ഷ്യമാണ് നാടകോത്സവത്തില്‍ യന്ത്രം പ്രദര്‍ശിപ്പിക്കാന്‍ ഫ്രാന്‍സിസിന് പ്രചോദനം നല്കിയത്.
വൈദ്യുതി ലാഭിക്കുന്നതിനോടൊപ്പം ആരോഗ്യ സംരക്ഷണവും സാധ്യമാകുന്നുവെന്നതാണ് ഫ്രാന്‍സിസിന്റെ കണ്ടുപിടുത്തം.
യന്ത്രം ഉപയോഗിച്ച് കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്യാന്‍ കഴിയുമെന്നതും ഇതിന്റെ പ്രത്യേക തയാണ്.
സൈക്കിളില്‍ ചില അനുബന്ധ ഉപകരണങ്ങള്‍ ഘടിപ്പിച്ചാണ് യന്ത്രം രൂപകല്പന ചെയ്തിട്ടുള്ളത്.
ഇത്തവണ യന്ത്രം പ്രവര്‍ത്തിപ്പിക്കാനെത്തുന്നവര്‍ക്ക് ചലഞ്ച് കൂടി ഫ്രാന്‍സിസ് ഒരുക്കിയിട്ടുണ്ട്.


ഗ്രൗണ്ടില്‍ ഇഷ്ടികകള്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള കുളത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഫൗണ്ടന് മുകളില്‍ ബോളുകള്‍ നിര്‍ത്തണമെന്നതാണ് ചലഞ്ച്.
യന്ത്രം പ്രവര്‍ത്തിപ്പിച്ച് നോക്കാന്‍ ആവേശം കാണിക്കുന്ന കുട്ടികളും മുതിര്‍ന്നവരും നാടകോത്സവത്തിലെ പ്രധാന കാഴ്ചയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ഫ്രാന്‍സിസിന് ലഭിച്ചിട്ടുണ്ട്. സൈക്കിളില്‍ ഭാരത പര്യടനവും ഹിമാലയ പര്യടനവും നടത്തി ഊര്‍ജ്ജ സംരക്ഷണത്തിന്റേയും പരിസ്ഥിതി സംരക്ഷണത്തിന്റേയും സന്ദേശ വാഹകനായും സൈക്കിള്‍ ഫ്രാന്‍സിസ് അറിയപ്പെടുന്നു.

Leave a Reply

%d bloggers like this: