Your SEO optimized title

കൊടുങ്ങല്ലൂരിൽ കഞ്ചാവ് വേട്ട, അന്തർ സംസ്ഥാന കഞ്ചാവ് മാഫിയ സംഘാംഗം പിടിയിൽ.

Navas. Paduvingal

ചിയ്യാരത്ത് ബിടെക് വിദ്യാര്‍ത്ഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീണ്ടും വീട്ടില്‍ കൊണ്ടുവന്നു തെളിവെടുപ്പു നടത്തി

കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മൊത്തമായി കഞ്ചാവ് വിതരണം ചെയ്യുന്ന കഞ്ചാവ് രാജയുടെ സംഘത്തിലുൾപ്പെട്ട ഡിണ്ടിഗൽ സ്വദേശി കാളിമുത്തു (38) വിനെയാണ്കൊടുങ്ങല്ലൂർ
കോട്ടപ്പുറത്തു നിന്നും 5 കിലോ കഞ്ചാവ് സഹിതം സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

തൃശൂർ ജില്ലാ പോലീസ് മേധാവി ശ്രീ.K. P. വിജയകുമാരന്റെ നിർദ്ദേശപ്രകാരം തൃശൂർ റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം.പി മോഹനചന്ദ്രൻ,
തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി

ഫ്രാൻസിസ് ഷെൽബി എന്നിവരുടെ മേൽനോട്ടത്തിൽ കൊടുങ്ങല്ലൂർ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.ജി അനീഷ്, എസ് ഐ അനീഷ്,

തൃശൂർ റൂറൽ ക്രൈം ബ്രാഞ്ച് സ്ക്വാഡ് സബ് ഇൻസ്പെക്ടർമാരായ എം.പി മുഹമ്മദ് റാഫി , മുഹമ്മദ് അഷ്റഫ്, സീനിയർ പോലീസ് ഉദ്യോഗസ്ഥരായ ജയകൃഷ്ണൻ, സി.എ ജോബ്, സൂരജ് വി ദേവ്, ലിജു ഇയ്യാനി,
വിനോഷ്, ഷറഫുദ്ധീൻ, ദിനേഷ്, മാനുവൽ, പി.ജി ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ജില്ലയിൽ ലഹരിമരുന്നിന്റെ ഉപയോഗം വർദ്ധിച്ച സാഹചര്യത്തി ജില്ലാ പോലീസ് മേധാവി രൂപീകരിച്ച ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ ഈ രംഗത്തുള്ളവരെ ഒരു മാസക്കാലമായി രഹസ്യമായി നിരീക്ഷിച്ചു വരുന്നതിനിടെയാണ് കഞ്ചാവ് മാഫിയയിലെ കണ്ണിയായ കാളി മുത്തു വലയിലായത്.

ചിയ്യാരത്ത് ബിടെക് വിദ്യാര്‍ത്ഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീണ്ടും വീട്ടില്‍ കൊണ്ടുവന്നു തെളിവെടുപ്പു നടത്തി വേണ്ടി കഞ്ചാവ് മൊത്തമായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ ഏതു സ്ഥലത്തേക്കും എത്തിച്ചുകൊടുക്കുന്ന സംഘമാണ് കഞ്ചാവ് രാജയുടേത്.

ഇവരെക്കുറിച്ച് വിവരം ലഭിച്ച സ്ക്വാഡ് ആവശ്യക്കാരെന്ന വ്യാജേന കഞ്ചാവ് മാഫിയയുമായി ബന്ധപ്പെടുകയും അവരുടെ സംഘത്തിൽപ്പെട്ട കാളിമുത്തു കഞ്ചാവ് സഹിതം കൊടുങ്ങല്ലൂരിലേക്ക് എത്തുകയുമായിരുന്നു.

തെരഞ്ഞെടുപ്പ് പ്രമാണിച്ചു കർശന പരിശോധനകൾ നടക്കുന്നതിനാൽ ആരുടെയും ശ്രദ്ധയിൽപെടാതെ ബസുകളിലും മറ്റുമാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്.

കഞ്ചാവ് മാഫിയയെയും അവരുടെ പ്രവർത്തനങ്ങളും പോലീസ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

Leave a Reply

%d bloggers like this: