Your SEO optimized title

അഞ്ച് വര്‍ഷം വെന്റിലേറ്ററില്‍ മകന് കൂട്ടിരുന്ന കുടംബം. ഒടുവില്‍ അവന്‍ യാത്രയായി.

അവനെ പരിചരിച്ചിരുന്നവരെല്ലാം ഒരു അത്ഭുതം പ്രതീക്ഷിച്ചിരുന്നു.
അമ്മ എന്നും വെന്റിലേറ്ററില്‍ അവന്‌ ഒപ്പമിരുന്നു.
അച്ഛന്‍ ഐ.സി.യു.വിന് പുറത്തും.

തൃശ്ശൂര്‍: മസ്തിഷ്‌ക ജ്വരത്തിന് സമാനമായ ബ്രെയിന്‍ സ്റ്റെം ഡിമൈലിനേഷന്‍ എന്ന അസുഖം മൂലം അഞ്ചരവര്‍ഷം വെന്റിലേറ്ററിലായിരുന്ന അദ്രിദാസ് എന്ന ഏഴ് വയസ്സുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി.
വടക്കാഞ്ചേരി, മുള്ളൂര്‍ക്കര കൊല്ലമാക്കല്‍ ശിവദാസിന്റെയും സവിതയുടെയും ഏഴുവയസ്സുള്ള മകനായ അദ്രിദാസ് ഇന്നലെ ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു മരണം.

2013 ഡിസംബറിലാണ് അദ്രിദാസിന്റെ ശരീരം മുഴുവന്‍ നീലനിറമായി മാറി തണുത്തുവിളറി വെളുത്തത്.
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന് വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റിയപ്പോഴാണ് തലച്ചോറിലെ നീര്‍ക്കെട്ടാണ് രോഗകാരണമെന്ന് തിരിച്ചറിയുന്നത്.
പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റി.

പ്രതീക്ഷകളെല്ലാം അവസാനിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍തന്നെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗം മേധാവി ഡോ. കെ.കെ. പുരുഷോത്തമന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ ഒരു സംഘമായിരുന്നു അദ്രിദാസിനെ ചികിത്സിച്ചിരുന്നത്.
ഒരേയൊരു വെന്റിലേറ്റര്‍ അവനായി അവര്‍ നീക്കിവെച്ചു. ഒരു പ്രതീക്ഷയുമില്ലാത്ത കുഞ്ഞിനായി ഇത് ചെയ്തതിന് അവര്‍ ഒരുപാട് പഴികേട്ടു.

പക്ഷേ, അവനെ പരിചരിച്ചിരുന്നവരെല്ലാം ഒരു അത്ഭുതം പ്രതീക്ഷിച്ചിരുന്നു.
അമ്മ സവിത എന്നും വെന്റിലേറ്ററില്‍ അവന്‌ഒപ്പമിരുന്നു. അച്ഛന്‍ ശിവദാസന്‍ ഐ.സി.യു.വിന് പുറത്തും
.
എന്നും ചന്ദനക്കുറിയും തൊട്ട് തുടുത്തമുഖവുമായി കിടക്കുന്ന അവന്റെ ഉടുപ്പുകള്‍ ഒരിക്കല്‍പോലും മുഷിഞ്ഞുകണ്ടിട്ടില്ല’ -അദ്രിദാസിനെ ചികിത്സിച്ചിരുന്ന ഡോ. അജയ് വര്‍ക്കി പറയുന്നു.

അദ്രിദാസിന്റെ ചേട്ടന്‍ അശ്വിന്‍ദാസ് ഒരിക്കല്‍ ഒരു ചിത്രം വരച്ച് ഐ.സി.യു.വിന് മുന്നില്‍ തൂക്കിയിട്ടു.
ഒരു അമ്മയുടെയും കുഞ്ഞിന്റെയും ചിത്രമായിരുന്നു അത്. അനിയനെ നോക്കാന്‍ അമ്മ ആശുപത്രിയില്‍ കഴിയുംബോള്‍ അശ്വിനെ നോക്കിയിരുന്നത് അച്ഛനായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ടകാത്തിരിപ്പിനൊടുവില്‍ അവന്‍ ചിരിച്ചെഴുന്നേല്‍ക്കുമെന്ന പ്രതീക്ഷിയിലായിരുന്നു ആ കുടംബം. പക്ഷം വിധി അത് അനുവദിച്ചില്ല.
കഴിഞ്ഞ ദിവസം അദ്രിദാസിന്റെ മൃദദേഹത്തെ ഡോക്ടര്‍മാരടക്കമുള്ളവര്‍ കണ്ണീരോടെയാണ് യാത്രയാക്കിയത്.

Leave a Reply

%d bloggers like this: