Your SEO optimized title

തീരമേഖലയിൽ ‘അക്ഷര സാഗരം’

മൂന്ന് മാസം നീളുന്ന പഠന പരിശീലനത്തിലൂടെ അക്ഷരങ്ങളും അക്കങ്ങളും പഠിതാക്കളെ പരിചയപ്പെടുത്തി എഴുതാനും വായിക്കാനും ക്രിയ ചെയ്യാനും പ്രാപ്തരാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്.

പുന്നയൂർക്കുളം: തീരദേശ മേഖലയിൽ സമ്പൂർണ്ണ സാക്ഷരത ലക്ഷ്യവുമായി സംസ്ഥാന സാക്ഷരതാ മിഷൻറെ നേതൃത്വത്തിലുള്ള ‘അക്ഷര സാഗരം’ പദ്ധതി ആരംഭിച്ചു.
പുന്നയൂർക്കുളം പഞ്ചായത്തിൻറെ തീരദേശ പ്രദേശ വാർഡുകളായ 15, 16, 17 എന്നിവിടങ്ങളിൽ സർവ്വേ നടത്തി അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി അതാത് വാർഡുകളിലെ പoന കേന്ദ്രങ്ങളിൽ എത്തിക്കും.

മൂന്ന് മാസം നീളുന്ന പഠന പരിശീലനത്തിലൂടെ അക്ഷരങ്ങളും അക്കങ്ങളും പഠിതാക്കളെ പരിചയപ്പെടുത്തി എഴുതാനും വായിക്കാനും ക്രിയ ചെയ്യാനും പ്രാപ്തരാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്.

അണ്ടത്തോട് കുമാരൻ പടി നീർമാതളം പഠന കേന്ദ്രത്തിൽ നടന്ന പഠിതാക്കളുടെ പ്രവേശനോത്സവം എഴുത്തുകാരി ദേവുട്ടി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.ഡി.ധനിപ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗം വി. നൗഷാദ് പഠനോപകരണങ്ങളുടെ വിതരണം നിർവ്വഹിച്ചു. സാക്ഷരതാ പ്രേരക് പി.ഐ. ബിജോയ്, ബ്ലോക്ക് തല നോഡൽ പ്രേരക്മാരായ
എം ഗീത, കെ.കെ. കനകവല്ലി, സി.ഡി.എസ് അംഗം എൻ.വി. ബിന്ദു, സാക്ഷരത അധ്യാപിക ദിവ്യ സുജിത്ത്, ആശാ വർക്കർ കെ.എം. ഗീത തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

%d bloggers like this: