Your SEO optimized title

പ്രമാദമായ എ.ടി.എം. തട്ടിപ്പ് കേസിന്റെ വിചാരണ ആരംഭിച്ചു.

അനില്‍ പുതിയവീട്ടില്‍

തലശ്ശേരി:
പ്രമാദമായ എ.ടി.എം. തട്ടിപ്പ് കേസിന്റെ വിചാരണ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജ് സ്‌ട്രേറ്റ് കോടതിയില്‍ ആരംഭിച്ചു. മൂന്ന് ബാങ്കുകളിലെ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കേണ്ടിയിരുന്ന രണ്ട് കോടിയോളം രൂപ തട്ടിയെടുത്തു വഞ്ചിച്ചുവെന്നതാണ് കേസ്‌.

മുംബെ ആസ്ഥാനമായ റൈറ്റര്‍ സെയ്ഫ് ഗാര്‍ഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ ധര്‍മ്മടം കാത്തലിക് ചര്‍ച്ചിന് സമീപം മൂര്‍ക്കോത്ത് വീട്ടില്‍ എ.ജെ. മൃണാള്‍ (41)
ധര്‍മ്മടം ജാനകിവില്ലയില്‍ എം.ശരത്ത് കുമാര്‍ (28 ) എന്നിവരാണ് കേസിലെ കുറ്റാരോപിതര്‍.


തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടില്‍ നിന്നും മുങ്ങി മൈസൂരിലേക്ക് രക്ഷപ്പെട്ട ഇരുവരെയും മൈസൂരിലെ നസര്‍ ബാദ് പോലീസ് മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
ഇരുവരും ജയിലില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തലശ്ശേരി പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
2014 ജനവരിയിലാണ് തട്ടിപ്പ് പ്രതികള്‍ പിടിയിലായത്.ഐ.ഡി.ബി.ഐ. എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ബാങ്കുകളുടെ പരാതിയിലാണ് കേസെടുത്തിരുന്നത്.
അന്നത്തെ സി .ഐ.വി.കെ.വിശ്വംഭരേന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
പ്രതികളെ സഹായിച്ചുവെന്നതിന് ധര്‍മ്മടം പോലീസ് സ്റ്റേഷനടുത്ത കോയിക്കല്‍ സജിന്ദ്രന്‍ (43) ഉള്‍പെടെ രണ്ട് പേരെയും അറസ്റ്റ് ചെയ്തിരുന്നു. നാല് പേരും ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.

Leave a Reply

%d bloggers like this: