Your SEO optimized title

തലശ്ശേരി;പള്ളൂരില്‍ ബോംബുകള്‍ പിടികൂടി

അനില്‍ പുതിയവീട്ടില്‍

തലശ്ശേരി: ആര്‍എസ്എസ് ശക്തി കേന്ദ്രത്തില്‍ നിന്നും ഉഗ്രശേഷിയുള്ള രണ്ട് നാടന്‍ ബോംബുകളും രണ്ട് സ്റ്റീല്‍ ബോംബുകളുമാണ് പിടികൂടിയത്.
പള്ളൂര്‍ ചെമ്പ്ര സുബ്രമണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ കേളമ്പത്ത് പറമ്പിലെ പൂട്ടിയിട്ട പഴയ അപ്പക്കൂടിനടുത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.
ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാഹി, പള്ളൂര്‍, പന്തക്കല്‍ മേഖലകളില്‍ കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡും മാഹി പോലീസും ചേര്‍ന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്.


മാഹി എസ്.പി. വംശീധരറെഡ്ഡി, സി.ഐ.കെ. ഷണ്മുഖം, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ പി. പ്രദീപ് കുമാര്‍ ,
പള്ളൂര്‍ എസ് ഐ. സെന്തില്‍ കുമാര്‍ ,കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡിലെ എസ്.ഐ ടി.വി. ശശിധരന്‍ അംഗളായ ജിയാസ്,ശിവദാസ്,ധനേഷ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
ബോംബുകള്‍ പള്ളൂര്‍ സ്റ്റേഷനിലേക്ക് മാറ്റി

Leave a Reply

%d bloggers like this: