Your SEO optimized title

ചേറ്റുവ ചന്ദനക്കുടം സമാപിച്ചു.

ചാവക്കാട്: ചേറ്റുവ ഫക്കീര്‍ സാഹിബ് തങ്ങളുടെ ജാറത്തില്‍ രണ്ടു ദിവസമായി നടന്നു വന്ന ചന്ദനക്കുടം സമാപിച്ചു.
നേര്‍ച്ചയോടനുബന്ധിച്ചു ചേറ്റുവ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പ്രദര്ശനമത്സരത്തിലേക്ക് ചേറ്റുവയിലെ വിവിധ ക്ലബ്ബുകള്‍ കൊണ്ടുവന്ന തലയെടുപ്പുള്ള ഗജവീരന്മാരും വിവിധ വാദ്യ മേളങ്ങളും സ്‌കൂള്‍ ഗ്രൗണ്ടില്‍ അണിനിരന്നു.
തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനവും ട്രോഫി വിതരണവും നടന്നു.
മഹാത്മാ ബ്രദേഴ്സ് ചേറ്റുവ കടവ്, എഫ്എ..സി ചെത്തു കാഴ്ച്ച കെ.പി.ആര്‍ നഗര്‍,
ചലഞ്ചേഴ്സ് ഫെസ്റ്റ് എം.ഇ.എസ് കിഴക്ക് ചലഞ്ചേഴ്സ് കോര്‍ണര്‍, മേമന്‍സ് ഫെസ്റ്റ് ചുള്ളിപ്പടി മേമന്‍സ് ഗ്രൗണ്ട്,
യുണൈറ്റഡ് വി എസ്.കേരളീയന്‍ ഗ്രൗണ്ട്, എന്നീ ക്ലബുകളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളില്‍ മത്സരങ്ങളുമുണ്ടായിരുന്നു.
തുടര്‍ന്ന് നാട്ടു കാഴ്ചയോടെ നേര്‍ച്ചാഘോഷത്തിന് സമാപനം കുറിച്ചു.

Leave a Reply

%d bloggers like this: