Your SEO optimized title

കാത്തലിക്ക് സിറിയന്‍ ബാങ്ക് പേര് മാറ്റുന്നു.

സി എസ് ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും പുതിയ പേര്.

തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക്ക് സിറിയന്‍ ബാങ്ക് പേര് മാറ്റുന്നു.
ബാങ്ക് നടത്തുന്ന പ്രഥമ പബ്ലിക് ഇഷ്യുവിന് മുന്നോടിയായാണ് പേര് മാറ്റം.
സി എസ് ബി ബാങ്ക് ലിമിറ്റഡ് എന്നായിരിക്കും പുതിയ പേര്.
പേരു മാറുമെങ്കിലും ബാങ്കിന്റെ ആസ്ഥാനം തൃശ്ശൂര്‍ തന്നെ തുടരും.
മുംബൈ ആസ്ഥാനമായ ‘രത്നാകര്‍ ബാങ്കി’ന്റെ പേരു മാറ്റിയ മാതൃക ചുവടു പിടിച്ചാണ് നടപടി.
രത്നാകര്‍ ബാങ്കിനെ ആര്‍ബിഎല്‍ ബാങ്ക് എന്ന് മാറ്റിയിരുന്നു,
ഈ വര്‍ഷം സെപ്റ്റംബറിന് മുമ്പ് ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്ന ബാങ്ക്
പേരു മാറ്റത്തിന് അനുമതി തേടി ഓഹരി ഉടമകള്‍ക്ക് കത്തയച്ചിട്ടുണ്ട്.


ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഈയിടെ കനേഡിയന്‍ കമ്പനിയായ ‘ഫെയര്‍ഫാക്സ്’ ഏറ്റെടുത്തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തുന്നതിനും അനുമതി തേടിയിട്ടുണ്ട്.

Leave a Reply

%d bloggers like this: