ടാങ്കര്‍ ലോറികളിലെ കുടിവെള്ളം വിതരണം ; ഭക്ഷ്യ സുരക്ഷ വകുപ്പ് റെയ്ഡ് നടത്തി

തൃശൂര്‍: നഗരത്തില്‍ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കര്‍ ലോറികള്‍ തടഞ്ഞു ഭക്ഷ്യ സുരക്ഷ ഓഫീസര്‍ മാര്‍ പരിശോധന നടത്തി.
വിതരണം ചെയ്യുന്ന വെള്ളം പരിശോധനക്കു ശേഖരിച്ചു എറണാകുളം അനാലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചു.
ടാങ്കര്‍ നു പുറത്തു ഫുഡ് സേഫ്റ്റി ലൈസന്‍സ് നമ്പര്‍ എഴുതി പ്രദര്ശിപ്പിക്കാത്ത ടാങ്കര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി.
വെള്ളം പരിശോധന റിപ്പോര്ട്ട് കൈവശമില്ലാത്ത വര്‍ക്ക് നോട്ടീസ് നല്‍കി.
വെള്ളം എടുക്കുന്ന കിണറുകള്‍ പരിശോധിച്ചു ശുചിത്വം ഉറപ്പു വരുത്തി.


വെള്ളം ശേഖരിക്കുന്ന സ്രോതസ്സുകള്‍ വൃത്തിയുള്ളതും പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കുകയും ഭക്ഷ്യ സുരക്ഷ ലൈസന്‍സ് എടുക്കുകയും വേണം.
ഇത് പാലിക്കാത്ത കിണര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. പുഴയോരം, ശ്രീ മുരുകന്‍, സെന്റ് മേരീസ് എന്നീ കുടിവെള്ള വിതരണ കമ്പനികള്ക്കാണ് നോട്ടീസ് നല്‍കിയത്.
അശുദ്ധ ജലം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചതായി അസിസ്റ്റന്റ് കമ്മിഷണര്‍ ജി.ജയശ്രീ അറിയിച്ചു.
ഫുഡ് സേഫ്റ്റി ഓഫീസര്‍ മാരായ വി.കെ. പ്രദീപ് കുമാര്‍, കെ.കെ. അനിലന്‍ എന്നിവര്‍ പരിശോധനക്കു നേതൃത്വം നല്‍കി.

Leave a Reply

%d bloggers like this: