Your SEO optimized title

ലഹരിമരുന്നുമായി സ്വകാര്യ ബസ്സില്‍ യാത്ര. യുവാവ് പിടിയില്‍.

അനില്‍ പുതിയവീട്ടില്‍

കൂട്ടുപുഴ:കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാറും, സംഘവും നടത്തിയ പരിശോധനയില്‍ മാരക ലഹരി ഗുളികകള്‍ സഹിതം യുവാവ് പിടിയില്‍.
കുടക് വീരാജ് പേട്ടയില്‍ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായ ഇയാളില്‍ നിന്നും 101 ഗ്രാം സ്പാസ്‌മോ പ്രോക്‌സി വോണ്‍ ലഹരി ഗുളികകള്‍ ( 168 എണ്ണം) എക്‌സൈസ് സംഘം പിടിച്ചെടുത്തു.


തലശ്ശേരി കണ്ടിക്കല്‍ പുല്ലമ്പില്‍ റോഡില്‍ തോട്ടത്തില്‍ പുതിയ പുരയില്‍ ഹുസൈന്‍ ആണ് പിടിയിലായത്.
എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ശനമായ വാഹന പരിശോധനയാണ് കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്നത് .
വീരാജ് പേട്ടയില്‍ നിന്നും വാങ്ങി തലശ്ശേരി ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയാണ് ഇയ്യാള്‍ ചെയ്യുന്നത്.
സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മരായ ദിനേശന്‍.കെ, സുധീര്‍ കെ.ടി, സി.ഇഒമാരായ ഷിബു കെ.സി,വിനോദ്.ടി.ഒ, ബിജേഷ് എം ,സി.പി.ഒ ഷമീര്‍ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

%d bloggers like this: