Your SEO optimized title

കേന്ദ്രം ആര് ഭരിക്കുമെന്നല്ല, ജനാധിപത്യ – മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമോ എന്നതാണ് ചോദ്യം. പ്രകാശ് കാരാട്ട്.

കേന്ദ്രം ആര് ഭരിക്കണമെന്നതിനേക്കള്‍, ജനാധിപത്യ – മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമോ എന്നതാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് പ്രകാശ് കാരാട്ട്

കുന്നംകുളം: കേന്ദ്രം ആര് ഭരിക്കണമെന്നതിനേക്കള്‍,
ജനാധിപത്യ – മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമോ എന്നതാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
എല്‍ ഡി എഫ് കടവല്ലൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൊതുയോഗം പെരുമ്പിലാവില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാരാട്ട്.

മതേതര ജനാധിപത്യ മൂല്യങ്ങള്‍ ബലികഴിപ്പിച്ച 5 വര്‍ഷങ്ങളാണ് കഴിഞ്ഞു പോയത്.
മുഖ്യ പ്രതിപക്ഷം എന്ന നിലയില്‍ കോണ്‍ഗ്രസ് പരാജയമായിരുന്നു.

കോണ്‍ഗ്രസും, ബി ജെ പിയും ഒരേ തൂവല്‍ പക്ഷികളാണ്. കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോകുന്നവര്‍ ബി ജെ പിയിലേക്ക് ചേക്കേറുന്നത് അതിന്റെ തെളിവാണ്.
2014ല്‍ അഞ്ച് വര്‍ഷത്തിനകം 10 കോടി തൊഴിലവസരങ്ങള്‍ സ്വഷ്ടിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയവര്‍,
നോട്ട് നിരോധനത്തിലൂടെ സംഘടിത -അസംഘടിതമേഖകളില്‍ കോടിക്കണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുത്തിയതെന്നും കാരാട്ട് പറഞ്ഞു.
കേരളത്തില്‍ പിണറായിയുടെ ഭരണം രാജ്യം അംഗീകരിച്ചു കഴിഞ്ഞു.


വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍ സംസ്ഥാനം സ്തുത്യര്‍ഹമായ നേട്ടം കൈവരിക്കാനായി.
പ്രളയകാലത്തുപോലും സഹായിക്കാത്ത സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴാണ് ഈ നേട്ടം കൈവരിച്ചതെന്ന് നമ്മള്‍ ഓര്‍ക്കണം. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ക്കെതിരായ സമീപനം തുടരുകയാണ്.
ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്കെതിരായ ജനാധിപത്യ – മതേതരത്വ നിലപാട് ശക്തിപ്പെടുത്താന്‍ ഇടത് പക്ഷം ശക്തിപ്പെടണമെന്നും കാരാട്ട് പറഞ്ഞു.
സി പി ഐ എം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്
സംസ്ഥാന കമ്മറ്റിയംഗം എന്‍ആര്‍ ബാലന്‍,
ജില്ലാ സെക്രട്ടറിയറ്റംഗം ബാബു എം പാലിശേരി,
ഏരിയാ സെക്രട്ടറി എം എന്‍ സത്യന്‍, ജില്ലാ കമ്മറ്റിയംഗങ്ങളായ ടി കെ വാസു, സി സുമേഷ്, പ്രേംരാജ് ചൂണ്ടലാത്ത്,
നാസര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.
എം എം നൗഷാദ് സ്വാഗതവും, പി ഐ രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply

%d bloggers like this: