ഇന്ത്യയില്‍ ഇനി തിരഞ്ഞെടുപ്പ് വേണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ് എസ്.ആര്‍.പി.

എരുമപ്പെട്ടി: ഇന്ത്യയില്‍ ഇനി തിരഞ്ഞെടുപ്പ് വേണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും,
ഇന്ത്യന്‍ ഭരണഘടനയേയും പാര്‍ലമെന്റിനേയും ഇല്ലാതാക്കാനുള്ള ബി.ജെപിയുടെ നീക്കത്തെയും തിരിച്ചറിയണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
എല്‍.ഡി.എഫ് എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരളത്തില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്തി എല്‍ ഡി.എഫ്. പരമാവധി സീറ്റ് നേടിയാല്‍ മാത്രമേ അധികാരത്തില്‍ വരാന്‍ പോകുന്ന മതനിരപേക്ഷ ഗവണ്‍മെന്റിന്റെ നയസമീപനങ്ങളെ ജനപക്ഷത്തിലെത്തിക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.


വാദ്യമേളങ്ങളുടെഅകമ്പടിയോടെ നടന്ന റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയുടെ റാലി മങ്ങാട് സെന്ററില്‍ നിന്നും വെസ്റ്റ് ലോക്കല്‍ കമ്മറ്റിയുടെ റാലി എരുമപ്പെട്ടി പള്ളി പരിസരത്തു നിന്നും ആരംഭിച്ച് നെല്ലുവായ് വായനശാലക്ക് സമീപം സമാപിച്ചു.

തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ എല്‍.ഡി.എഫ് കുന്നംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.ടി.ഷാജന്‍,
സി.പി.എം സംസ്ഥാന കമ്മറ്റിയംഗം എന്‍.ആര്‍ ബാലന്‍, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ബാലചന്ദ്രന്‍ ,എല്‍.ഡി.എഫ് കുന്നംകുളം നിയോജക മണ്ഡലം കണ്‍വീനര്‍ ടി.കെ.വാസു, നേതാക്കളായ പി.കെ രാജന്‍ മാസ്റ്റര്‍,
നാസര്‍ ഹുസൈന്‍, ടി.ജി.സുന്ദര്‍ലാല്‍, കെ.ശങ്കരനാരായണന്‍, പി.ടി.ദേവസി, ടി.കെ. മനോജ് കുമാര്‍, എം.എസ്.സിദ്ധന്‍, റീന ജോസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

%d bloggers like this: