Your SEO optimized title

മമ്മിയൂരിൽ വീണ്ടും പൈപ്പ് പൊട്ടി.

പണികൾ പൂർത്തിയാകുന്നത് വരെ ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും ഒരുമനയൂർ,
കടപ്പുറം പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങും.

ഗുരുവായൂർ :  മമ്മിയൂരിൽ വീണ്ടും പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി.

കുടിവെള്ളം പാഴാക്കി കളയുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നടു റോഡിലെ വെള്ളത്തിലിരുന്ന് പ്രതിഷേധിച്ചു.

കടുത്ത വേനലിൽ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ് മമ്മിയൂരിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിൽ ആയിരകണക്കിന് ലിറ്റർ വെള്ളം പാഴായത്.  ചൊവ്വാഴ്ച മമ്മിയൂർ അത്താണി സെന്ററിൽ പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നു. തൃത്താലയിൽ നിന്ന് കടപ്പുറം ,

ഒരുമനയൂർ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തികുന്ന  പ്രധാന പൈപ്പ് പൊട്ടി അഞ്ച് മണിക്കൂറുകളോളമാണ് വെള്ളം പാഴായത്.
പിന്നീട് പമ്പിംഗ് നിറുത്തിവെച്ചതിന് ശേഷമാണ് വെള്ളം നിന്നത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് കരുവന്നൂർ ശുദ്ധജല പദ്ധതിയുടെ പമ്പിംഗ് തുടങ്ങിയതോടെയാണ് വീണ്ടും വെള്ളം റോഡിലേക്കൊഴുകിയത്.

ഇതോടെ മമ്മിയൂർ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ വലിയ വെള്ളകെട്ടാണ് രൂപപ്പെട്ടത്.
ഇതോടെ കോൺഗ്രസുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പ്രതിഷേധത്തെ തുടർന്ന് പമ്പിംഗ് നിറുത്തിവെച്ചത്. എന്നിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് വെള്ളകെട്ട് ഒഴിവായത്.
കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തിയതോടെ റോഡിൽ ഗതാഗതകുരുക്ക് രൂക്ഷമായി.

പോലീസെത്തി നേതാക്കളുമായി ചർച്ച നടത്തിയാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്. കൗൺസിലർമാരായ ആന്റോ തോമസ്, സുഷ ബാബു, സി.അനിൽകുമാർ,
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട്, യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്.സൂരജ്, നിഖിൽ ജി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പൊട്ടിയ പൈപ്പ് നന്നാക്കുന്ന പ്രവൃത്തികൾ വ്യാഴാഴ് ആരംഭിക്കുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റൻഡ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ സമരക്കാർക്ക് ഉറപ്പ് നൽകി.
മമ്മിയൂർ  റോഡ് അടച്ച് ഗാഗതം തിരിച്ച് വിട്ടാണ് അറ്റകുറ്റപണി നടത്തുക.

പണികൾ പൂർത്തിയാകുന്നത് വരെ ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങും.
അത് വരെ കുടിവെള്ളത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. 

മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട്, യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്.സൂരജ്, നിഖിൽ ജി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പൊട്ടിയ പൈപ്പ് നന്നാക്കുന്ന പ്രവൃത്തികൾ വ്യാഴാഴ് ആരംഭിക്കുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റൻഡ് എക്‌സിക്യൂട്ടീവ് എഞ്ചിനിയർ സമരക്കാർക്ക് ഉറപ്പ് നൽകി.

മമ്മിയൂർ  റോഡ് അടച്ച് ഗാഗതം തിരിച്ച് വിട്ടാണ് അറ്റകുറ്റപണി നടത്തുക.
പണികൾ പൂർത്തിയാകുന്നത് വരെ ചാവക്കാട്, ഗുരുവായൂർ നഗരസഭകളിലും ഒരുമനയൂർ,
കടപ്പുറം പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങും.
അത് വരെ കുടിവെള്ളത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. 

Leave a Reply

%d bloggers like this: