Your SEO optimized title

മുടി വെട്ടാനെത്തിയ ബാലികയ്ക്ക് പീഡനം: ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പൊന്നാനി: മാറഞ്ചേരിയില്‍ നാലുവയസ്സുകാരി പീഡനത്തിനിരയായി.
സംഭവത്തില്‍ ബ്യൂ​ട്ടി പാ​ര്‍ല​ര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മാ​റ​ഞ്ചേ​രി പ​ന​ബാ​ട്ട്​ ബ്യൂ​ട്ടി പാ​ര്‍ല​റി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഉ​ത്ത​ര്‍പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​നാ​ണ് കേസില്‍ അ​റ​സ്​​റ്റി​ലാ​യ​ത്.
പോ​ക്സോ പ്ര​കാ​രം പെ​രു​ംബ​ട​പ്പ് പൊ​ലീ​സ് കേ​സെ​ടു​ത്തു.
പിതാവിനോടൊപ്പം മുടിവെട്ടുന്നതിന് ബ്യൂട്ടിപാര്‍ലറില്‍ എത്തിയതായിരുന്നു കുട്ടി.
കുട്ടിയുടെ മുടിവെട്ടിയ്ക്കൊണ്ടിരിക്കെ സിഗററ്റ് വലിക്കാനായി പിതാവ് പുറത്തേയ്ക്ക് പോയ സമയത്താണ് കുട്ടി പീഡിനത്തിനിരയായത്.
കുട്ടി വീട്ടില്‍ വന്ന് അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് മാതാപിതാക്കള്‍ ഇക്കര്യം അറിഞ്ഞത്. ഇയാളെ ഇന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Leave a Reply

%d bloggers like this: