Your SEO optimized title

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ മരുന്ന് വിതരണം; ടെന്‍ഡര്‍ ക്ഷണിച്ചു.

എം.ആര്‍.പി. യില്‍ എത്ര ശതമാനം കുറയ്ക്കാം എന്നുള്ള തരത്തിലാവണം തുക രേഖപ്പെടുത്തേണ്ടത്.

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ 2019 മെയ് 1 മുതല്‍ 2020 മാര്‍ച്ച് 31 വരെ വിവിധ പദ്ധതികള്‍ പ്രകാരം
(ജെഎസ്എസ്‌കെ, ആര്‍എസ്ബിവൈ, ആര്‍ബിഎസ്‌കെ, എകെ എന്നീ പദ്ധതികള്‍)
ചികിത്സക്കായി പ്രവേശിക്കപ്പെടുന്ന രോഗികള്‍ക്ക് മരുന്നുകള്‍ ഈ ആശുപത്രി ഫാര്‍മസിയില്‍ ഇല്ലെങ്കില്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു.

നിരക്കുകള്‍ എല്ലാ വിധ നികുതികളും ഉള്‍പ്പെട്ടതാവണം. എം.ആര്‍.പി. യില്‍ എത്ര ശതമാനം കുറയ്ക്കാം എന്നുള്ള തരത്തിലാവണം തുക രേഖപ്പെടുത്തേണ്ടത്.
ടെന്‍ഡര്‍ ഫോമുകള്‍ ഏപ്രില്‍ 26 3 മണിവരെ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വിതരണം ചെയ്യുന്നതാണ്.
ടെന്‍ഡര്‍ ഫോറത്തിന്റെ വില രൂപ 5,500 + ജി.എസ്.ടി. 18% (രൂപ 990) ആണ്.
സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ഏപ്രില്‍ 27ന് 12 മണി വരെ സ്വീകരിക്കുന്നതാണ്.

Leave a Reply

%d bloggers like this: