Your SEO optimized title

കൊലക്കേസ് പ്രതിയെ വീണ്ടും വീട്ടില്‍ കൊണ്ടുവന്നു തെളിവെടുപ്പു നടത്തി

ചിയ്യാരത്ത് ബിടെക് വിദ്യാര്‍ത്ഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വീണ്ടും വീട്ടില്‍ കൊണ്ടുവന്നു തെളിവെടുപ്പു നടത്തി

വടക്കേക്കാട്: തൃശൂർ ചിയ്യാരത്ത് ബിടെക് വിദ്യാര്‍ത്ഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി വടക്കേക്കാട് കല്ലൂക്കാട്ടയിൽ നിധീഷുമായി തെളിവെടുപ്പു നടത്തി.
ബുധനാഴ്ച 12ഓടെ വടക്കേക്കാട് മുക്കിലപ്പീടികയിലെ കല്ലൂക്കാട്ടയില്‍ വീട്ടിലാണ് പ്രതിയുമായി നെടുപുഴ എസ്.ഐ എ.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമെത്തിയത്.

പ്രതിയുടെ പിതാവും മാതാവും സഹോദരനും വീട്ടിലുണ്ടായിരുന്നു. വീട്ടിലേക്ക് കയറിയ അന്വേഷമ സംഘം നിധീഷ് കിടക്കുന്ന മുറിയും പരിശോധിച്ചു. വീട്ടുകാരോടും, അയല്‍ വാസികളോടും വിവരങ്ങള്‍ അന്വേഷിച്ചാണ് സംഘം പ്രതിയുമായി തിരച്ചു പോയത്.

കഴിഞ്ഞ നാലിനാണ് തൃശൂര്‍ ചിയ്യാരം ഒല്ലൂക്കാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടിലെത്തിയ നീതുവിനെ കുത്തിയും പെട്രോള്‍ ഒഴിച്ച് കത്തിച്ചും നിധീഷ് കൊലപ്പെടുത്തിയത്.

Leave a Reply

%d bloggers like this: