Your SEO optimized title

കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കി.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നള്ളിപ്പിനുള്ള വിലക്ക് നീക്കം ചെയ്യാന്‍ തീരുമാനമായി
വനംവകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന കേരള എലിഫന്റ് ഓണേഴ്സ് അസോസിയേഷന്റെയും കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാനാണ് ചര്‍ച്ചയില്‍ ധാരണയായത്.
വനം വകുപ്പിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ ആനയും ആനപ്രേമികളുടെ ഹരവുമായിരുന്ന തെച്ചിക്കോട്ടുാവ് രാമചന്ദ്രന് എഴുന്നെള്ളത്തിന് നിരോധനം ഏര്‍പെടുത്തിയത്.


ഉത്സവങ്ങളും, പൂരം, പെരുന്നാള്‍ തുടങ്ങിയവ തടസമില്ലാതെ നടത്തുവാന്‍ അനുമതി നല്‍കുമെന്നും ചര്‍ച്ചയില്‍ തീരുമാനിച്ചു. കെ ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ യടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

Leave a Reply

%d bloggers like this: