കെ.എം.മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അനുസ്മരണ പ്രഭാഷണം നടത്തി.

ചാവക്കാട്: കേരള കോണ്‍ഗ്രസ് (എം) ചെ‍യർമാൻ കെ.എം.മാണിയുടെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് (എം) ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു.
നിയോജക മണ്ഡലം പ്രസിഡൻറ് തോമസ് ചിറമ്മല്‍ അധ്യക്ഷത വഹിച്ചു.

കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അനുസ്മരണ പ്രഭാഷണം നടത്തി.
ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.എച്ച്. റഷീദ്, കെ.നവാസ്, ഫിറോസ് പി. തൈപ്പറമ്പില്‍, ദയാനന്ദന്‍ മാമ്പുള്ളി, പി.യതീന്ദ്രദാസ്, വി.സിദ്ദിഖ് ഹാജി, ജോയ്‌സി ആന്റണി, ഇ.ജെ.ജോസ്, ഇ.വി.മുഹമ്മദാലി, ടി.പി.ഷാഹു, പി.കെ.സെയ്താലിക്കുട്ടി, സി.ഐ. സൈമണ്‍, എം.പി. ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

%d bloggers like this: