Your SEO optimized title

ചാവക്കാട് ഈസ്റ്റ് എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും.

പൊതുസമ്മേളനം എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം എസ്.ശരത്ത് ഉദ്ഘാടനം ചെയ്തു.

ചാവക്കാട്: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം എല്‍.ഡി.എഫ്. ചാവക്കാട് ഈസ്റ്റ് മുനിസിപ്പല്‍ കമ്മിറ്റി റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
ചാവക്കാട് ആസ്പത്രിപടിയില്‍ നിന്നാരംഭിച്ച റാലിക്കു ശേഷം നടന്ന പൊതുസമ്മേളനം എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം എസ്.ശരത്ത് ഉദ്ഘാടനം ചെയ്തു.

അബാസ് മാലിക്കുളം അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എം.കൃഷ്ണദാസ്, നഗരസഭാ ചെയർമാൻ എന്‍.കെ.അക്ബര്‍, സി.പി.എം ഏരിയാ കമ്മിറ്റി അംഗം എ.എച്ച്.അക്ബര്‍,
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എം.ബി.രാജലക്ഷ്മി, കൗൺസിലർമാരായ ഹസീന സലീം, ബുഷറ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു. സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി.സുരേഷ് കുമാര്‍ സ്വാഗതം പറഞ്ഞു.

Leave a Reply

%d bloggers like this: